ETV Bharat / state

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി ; രണ്ടുപേര്‍ അറസ്റ്റില്‍ - ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി

കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു

honeytrap through Instagram  honeytrap in Calicut  ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി  കോഴിക്കോട് ഹണിട്രാപ്പ് കേസ്
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; രണ്ടുപേര്‍ അറസ്റ്റില്‍
author img

By

Published : Jan 20, 2022, 12:24 PM IST

കോഴിക്കോട് : ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. വയനാട് മാനന്തവാടി സ്വദേശിനിയായ ശബാന, കോഴിക്കോട് കുളങ്ങര പീടിക സ്വദേശി ഫൈജാസ് എന്നിവരാണ് പിടിയിലായത്.

പന്തീരങ്കാവ് പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാസര്‍കോട് സ്വദേശിയായ യുവാവിനെ കോഴിക്കോട് ബൈപ്പാസിലുള്ള സ്വകാര്യ ഫ്‌ളാറ്റിലേക്ക് യുവതി വിളിച്ചുവരുത്തി കെണിയില്‍പ്പെടുത്തുകയായിരുന്നു.

Also Read: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 16 കാരിയെ പീഡിപ്പിച്ചു : നാല് പേര്‍ അറസ്റ്റില്‍

യുവതിക്കൊപ്പമുണ്ടായിരുന്ന നാല് യുവാക്കള്‍ ചേര്‍ന്ന് യുവാവിനെ ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും അപഹരിച്ചെന്നാണ് പരാതി. മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങിയ സംഘം 8500 രൂപ ഗൂഗിള്‍പേ വഴി ട്രാന്‍സ്‌ഫര്‍ ചെയ്യിപ്പിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.