കോഴിക്കോട്: ബൈക്കിന്‍റെ പുറകിൽ ഇരിക്കുന്നവരും ഹെൽമറ്റ് വെക്കണമെന്ന കോടതി നിർദേശം കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പ്. ഇതിന്‍റെ ഭാഗമായി ഹെൽമെറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരെ പിടികൂടാൻ കോഴിക്കോട് നഗരത്തിൽ മിന്നൽ പരിശോധനക്ക് തുടക്കമായി.
ആദ്യഘട്ടമെന്ന നിലയിൽ യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. മിന്നൽ പരിശോധനയിൽ പിടികൂടുന്നവരെ പൊലീസ് നേരിട്ട് ബോധവൽക്കരിക്കും. ഇതിന്‍റെ ഭാഗമായി ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലും പ്രത്യേകത സ്ക്വാഡുകളെ നിയോഗിക്കും.
കാറിലെ പിൻസീറ്റിൽ സീറ്റ് ബെൽറ്റും നിർബന്ധമാക്കിയിട്ടുണ്ട്. സീറ്റ് ബെൽറ്റ് ധരിച്ചതുകൊണ്ട് മുൻ സിറ്റ് യാത്രികർ രക്ഷപ്പെടുമ്പോൾ ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിൽ ഇരിക്കുന്നവർ പലപ്പോഴും മരണപ്പെടാറാണ് പതിവെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.