കോഴിക്കോട്: ഓണ വിപണി ലക്ഷ്യമിട്ട് ഇറക്കിയ കൃഷി പ്രളയത്തിൽ നശിച്ചേതാടെ മാവൂരിലെ കർഷകർ ദുരിതത്തിലായി. ആദ്യ പ്രളയത്തിൽ സംഭവിച്ച നഷ്ടം നികത്താനാവാതെ പ്രയാസത്തിലായവർക്ക് വീണ്ടും പ്രളയമുണ്ടായത് ഇരുട്ടടിയായി. ഇതോടെ കടം വാങ്ങിയും ലോണെടുത്തും കൃഷിയിറക്കിയവർ ദുരിതത്തിലായി.
പള്ളിയോൾ പാടത്ത് നെല്‍ക്കൃഷി ചെയ്തവർക്കാണ് കൂടുതല്‍ നഷ്ടം സംഭവിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ കൃഷി നശിച്ചതിന് ഹെക്‌ടർ നെല്ലിന് നഷ്‌ടപരിഹാരമായി 2,000 രൂപ മാത്രമാണ് ലഭിക്കുന്നത്. ‘ഓണത്തിന് ഒരു മുറംപച്ചക്കറി’ പദ്ധതിയിലൂടെ പച്ചക്കറി കൃഷി ചെയ്തവർക്കും വൻ നാശനഷ്ടം സംഭവിച്ചു. 40 ലക്ഷം രൂപയുടെ കൃഷിനാശമാണ് മാവൂർ കൃഷിഭവൻ പരിധിയിൽ പ്രാഥമികമായി റിപ്പോർട്ട് ചെയ്തത്.