ETV Bharat / state

കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ - കോഴിക്കോട് കനത്ത മഴ

കേരള തീരത്ത് കാറ്റ് ഗതി മാറി വീശാൻ തുടങ്ങിയതാണ് വടക്കൻ ജില്ലകളിൽ മഴ പെയ്യാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ

മഴ
author img

By

Published : Nov 10, 2019, 6:18 PM IST

Updated : Nov 10, 2019, 8:37 PM IST

കോഴിക്കോട്: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ മിന്നലോട് കൂടിയ ശക്തമായ മഴ. വൈകിട്ടോടെയാണ് മുക്കം, തിരുവമ്പാടി, കോടഞ്ചേരി മേഖലയിൽ കനത്ത മഴ പെയ്ത് തുടങ്ങിയത്. മഴയിൽ മുക്കം ചേന്ദമംഗലൂരിൽ മരം കടപുഴകി വീണ് പാര്‍ക്കിങ് ഷെഡ് തകർന്നു.

കോഴിക്കോട് മലയോര മേഖലയില്‍ ശക്തമായ മഴ

ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നു. നഗരപ്രദേശത്ത് നേരിയ തോതിൽ മഴ ആരംഭിച്ചിട്ടുണ്ട്. കേരള തീരത്ത് കാറ്റ് ഗതി മാറി വീശാൻ തുടങ്ങിയതാണ് വടക്കൻ ജില്ലകളിൽ മഴ പെയ്യാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. രാത്രിയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.

Intro:ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴBody:കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയിൽ ഇടി മിന്നിലോട് കൂടിയ ശക്തമായ മഴ. വൈകുന്നേരത്തോടെയാണ് മുക്കം, തിരുവമ്പാടി, കോടഞ്ചേരി മേഖലയിൽ കനത്ത മഴ പെയ്ത് തുടങ്ങിയത്. മഴയിൽ മുക്കം ചേന്ദമംഗലൂരിൽ മരം കടപുഴകി വീണ് വാഹനങ്ങൾ നിർത്തിയിടുന്ന ക്ഷെഡ് തകർന്നു. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നതായാണ് ജനങ്ങൾ പറയുന്നത്. നഗരപ്രദേശത്തും നേരിയ മഴ ആരംഭിച്ചിട്ടുണ്ട്. കേരള തീരത്തിന് മുകളിൽ കാറ്റ് ഗതി മാറി വീശാൻ തുടങ്ങിയതിനാലാണ് വടക്കൻ ജില്ലകളിൽ മഴ പെയ്യാൻ കാരണമായതെന്നാണ് കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കുന്നത്. രാത്രിയോടെ കോഴിക്കോട്ട് മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.Conclusion:ഇ ടി വി ഭാരത് , കോഴിക്കോട്
Last Updated : Nov 10, 2019, 8:37 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.