ETV Bharat / state

കോഴിക്കോട് ശക്തമായ മഴയും കാറ്റും; ജില്ലയിൽ ഓറഞ്ച് അലർട്ട് - landsliding kerala

മലയോരമേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കനത്ത മഴയിൽ കക്കയം ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്

ഓറഞ്ച് അലർട്ട്  ശക്തമായ മഴയും കാറ്റും  കോഴിക്കോട്  ജില്ലയിൽ ഓറഞ്ച് അലർട്ട്  കക്കയം ഡാം  ഉരുൾപൊട്ടൽ ഭീഷണി  മുക്കം കാരശ്ശേരി മലാംകുന്ന്  Heavy rain and wind in Kozhikode  Orange alert calicut  kozhikode weather upadate  kakayam dam  landsliding kerala  rain heavy kerala
കോഴിക്കോട് ശക്തമായ മഴയും കാറ്റും
author img

By

Published : Aug 5, 2020, 12:51 PM IST

Updated : Aug 5, 2020, 1:35 PM IST

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്‌ടം. കനത്ത മഴയിൽ കക്കയം ഡാമിന്‍റെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്‌ച രാത്രി മുതൽ കോഴിക്കോട് ശക്തമായ മഴയാണ് തുടരുന്നത്. മലയോരമേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്.

ചൊവ്വാഴ്‌ച രാത്രി മുതൽ കോഴിക്കോട് ശക്തമായ മഴ തുടരുന്നു

മുക്കം കാരശ്ശേരി മലാംകുന്നിലെ വീടിന്‍റെ മേൽക്കൂര ഇന്ന് രാവിലെ തകർന്നു. ശക്തമായ കാറ്റിൽ പ്രദേശത്ത് നിരവധി മരങ്ങൾ കടപുഴകി വീണിട്ടുണ്ട്. ഇവിടെ വൈദ്യുതി വിതരണവും തടസപ്പെട്ടിരിക്കുകയാണ്. ചാലിയാർ, ഇരുവഴിഞ്ഞി പുഴ, ചെറുപുഴ എന്നിവ കരകവിഞ്ഞൊഴുകുന്നു. ഗ്രാമീണ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലായതിനെ തുടർന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Last Updated : Aug 5, 2020, 1:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.