ETV Bharat / state

കോഴിക്കോട് വന്‍ ലഹരിമരുന്ന് വേട്ട ; 3 കോടിയുടെ ഹാഷിഷ് ഓയില്‍ പിടിച്ചു

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

author img

By

Published : Apr 14, 2021, 9:16 AM IST

hashish oil seized in kozhikode  കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട  ലഹരി മരുന്ന് വേട്ട  hashish oil  ഹാഷിഷ് ഓയിൽ  കോഴിക്കോട് ഹാഷിഷ് ഓയിൽ  കോഴിക്കോട് ലഹരി മരുന്ന് വേട്ട
കോഴിക്കോട് വൻ ലഹരി മരുന്ന് വേട്ട

കോഴിക്കോട്: മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിൽ. പയ്യാനക്കൽ ചക്കുംകടവ് സ്വദേശി അൻവർ ആണ് അറസ്റ്റിലായത്. രാമനാട്ടുകര ബസ്റ്റാന്‍റ് പരിസരത്ത് നിന്നാണ് അൻവറിനെ മൂന്ന് കിലോ ഹാഷിഷ് ഓയിലുമായി ഫറോക്ക് എക്സൈസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മൂന്ന് പൊതികളിലായി സൂക്ഷിച്ച ലഹരിവസ്തുവുമായി ഇയാള്‍ ബസ് ഇറങ്ങുകയായിരുന്നു.

ആന്ധ്രയിലെ വിജയവാഡയിൽ നിന്നാണ് അൻവർ മയക്കുമരുന്നുമായി എത്തിയത്. ഹാഷിഷ് ഓയിൽ നിശാ പാർട്ടിയിൽ ഉപയോഗിക്കാനാണെന്ന സംശയത്തിൽ എക്സൈസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ നേരത്തെയും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.