ETV Bharat / state

കുറത്തിപാറ തൂക്കുപാലം അപകടാവസ്ഥയിൽ - കാലവർഷം

വർഷം തോറും പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തുടർന്ന് പാലത്തിന് കോടുപാടുകളുണ്ടായിട്ടുണ്ട്.

കുറത്തിപാറ തൂക്കുപാലം
author img

By

Published : Jun 19, 2019, 11:53 PM IST

Updated : Jun 20, 2019, 3:25 AM IST

കോഴിക്കോട്: കാലം പുരോഗമിച്ചിട്ടും ഒരു പുരോഗമനവുമില്ലാതെ കോഴിക്കോട് കുറത്തിപാറ തൂക്കുപാലം. കവുങ്ങിൻ പാളികൾ കൊണ്ട് നിർമിച്ച പാലത്തിൽ കൂടി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് സഞ്ചരിക്കുന്നത്. പാലത്തിന് ബലക്ഷയമുളളതിനാൽ വലിയ അപകടത്തിന് വഴിവെച്ചേക്കുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വടകര താലൂക്കിൽപെട്ട മരുതോങ്കര പഞ്ചായത്തിനെയും കൊയിലാണ്ടി താലൂക്കിൽ പെട്ട ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് കുറത്തിപാറയിലെ തൂക്കുപാലം. രണ്ടിൽ കൂടുതൽ പേര്‍ പാലത്തിൽ കയറുമ്പോൾ പാലം കൂടുതൽ വേഗതയിൽ ആടുന്നത് ജനങ്ങളില്‍ ഭീതിയുര്‍ത്തുന്നു. വേനൽക്കാലത്ത് കടന്തറ പുഴയിൽ വെള്ളം കുറയുന്നതിനാൽ ആളുകൾ മിക്കവാറും പുഴയിലൂടെ തന്നെയാണ് അക്കര എത്തുന്നത്. എന്നാൽ കാലവർഷം കനക്കുമ്പോൾ പുഴയിൽ വെള്ളം കയറുന്നതിനാൽ കവുങ്ങ് പാലത്തെ ആശ്രയിക്കേണ്ടിവരും.

കുറത്തിപാറ തൂക്കുപാലം അപകടാവസ്ഥയിൽ

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള താൽക്കാലിക പാലത്തിന്‍റെ പ്ലാൻ ഫണ്ടിൽ നിന്നാണ് കുറത്തിപാറയിലെ തൂക്കു പാലം നിർമ്മിച്ചത്. വർഷം തോറും പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല. തുടർന്ന് പാലത്തിന് കോടുപാടുകളുണ്ടായിട്ടുണ്ട്. തുടർച്ചയായി മഴ പെയ്‌താൽ കവുങ്ങ് പാളികളിൽ ബലക്ഷയം നേരിടും. ഇത് കൂടുതൽ അപകടസാധ്യതയിലേക്ക് വഴിവെയ്ക്കും. മഴക്കാലത്ത് പാലത്തിൽ കൂടി കടക്കുന്നത് ഏറെ പ്രയാസകരമാണെന്നും താൽക്കാലിക പാലത്തിന് ഒരു ശാശ്വത പരിഹാരമായി കോൺക്രീറ്റ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മന്ത്രി ടിപി രാമകൃഷ്ണനോടും എംപി കെ മുരളീധരനോടും പാലത്തിന്‍റെ അവസ്ഥയെപ്പറ്റി നേരിട്ട് കണ്ട് പുതിയ പാലം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിനായി ഫണ്ട് അനുവദിക്കുമെന്ന് വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നും മുൻ പഞ്ചായത്ത് മെമ്പർ ഹമീദ് ആവള പറഞ്ഞു. കാലവർഷം കഴിയും വരെ പാലത്തിൽ കൂടി കടന്നു പോകുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. കാലൊന്നു തെറ്റിയാൽ കാലവർഷത്തിൽ കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ.

Intro:കാലം പുരോഗമിച്ചിട്ടും ഒരു പുരോഗമനവും ഇല്ലാതെ നിൽക്കുകയാണ് കോഴിക്കോടിലെ കുറത്തിപാറ പ്രദേശത്തെ തൂക്കുപാലം. കവുങ്ങിൻ പാളികൾ കൊണ്ട് നിർമിച്ച പാലത്തിൽ കൂടി വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് നടന്നു പോകുന്നത്. പാലത്തിന് ബലക്ഷയം സംഭവിച്ചതിനാൽ വലിയ അപകടത്തിനാണ് സാധ്യതയെ ഒരുങ്ങുന്നത്.

Body:കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽപെട്ട മരുതോങ്കര പഞ്ചായത്തിനെയും കൊയിലാണ്ടി താലൂക്കിൽ പെട്ട ചക്കിട്ടപാറ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പാലമാണ് കുറത്തിപാറയിലെ തൂക്കുപാലം. ദിവസേന വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് ഈ പാലത്തിൽ കൂടി ഇക്കരെ എത്തുന്നത്. രണ്ടിൽ കൂടുതൽ ആളുകൾ പാലത്തിൽ കയറുമ്പോഴേക്കും പാലം കൂടുതൽ വേഗതയിൽ ആടുന്നത് ജനങ്ങളിൽ ഭീതി ഉണർത്തുന്നു. വേനൽക്കാലത്ത് കടന്തറ പുഴയിൽ വെള്ളം കുറയുന്നതിനാൽ ആളുകൾ മിക്കവാറും പുഴയിലെ ചെറുകല്ലുകൾ ചവിട്ടിയാണ് അക്കര എത്തുന്നത്. എന്നാൽ കാലവർഷം കനക്കുമ്പോൾ പുഴയിൽ വെള്ളം കയറുകയും ഉരുൾ പൊട്ടി മഴവെള്ളം ഒലിച്ചു വരികയും ചെയ്യുന്നതിനാൽ കവുങ്ങ് പാലത്തെ ആശ്രയിക്കേണ്ടിവരും. പ്രായമായവർക്കും വിദ്യാർഥികൾക്കും ആണ് ഈ തൂക്കുപാലത്തിൽ കൂടി നടന്നു പോകാൻ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. മരുതോങ്കര ഭാഗത്ത് ഉള്ളവരാണ് കൂടുതലായും പാലം കടന്ന് കുറത്തി പാറയിൽ എത്തുന്നത്. എന്തെന്നാൽ ഈ ഭാഗത്തു നിന്നാണ് പേരാമ്പ്ര കോഴിക്കോട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്താൻ ബസ് സർവീസ് ഉള്ളത്. മാത്രമല്ല മരുതോങ്കര ഭാഗത്തുള്ള വിദ്യാർഥികളെ സംബന്ധിച്ച് ചക്കിട്ടപാറ പഞ്ചായത്ത് കീഴിലുള്ള ചെമ്പനോട ഹൈസ്കൂളിൽ എത്താൻ എളുപ്പവഴിയും ഈ തൂക്കുപാലമാണ്. തൂക്കുപാലം വഴി കുറത്തി പാറയിൽ എത്തിയാൽ സ്കൂളിലേക്ക് ഒന്നര കിലോമീറ്റർ മാത്രമേയുള്ളൂ. എന്നാൽ മരുതോങ്കരയിൽ നിന്ന് മുളക്കുന്ന് വഴി സ്കൂളിലേക്ക് വളഞ്ഞു ചുറ്റി വരുമ്പോഴേയ്ക്കും 5 കിലോമീറ്ററിൽ കൂടുതൽ എടുക്കും. അതുകൊണ്ട് മരുതോങ്കര ഭാഗത്തുള്ള വിദ്യാർത്ഥികൾ സ്കൂളിൽ പെട്ടെന്ന് എത്താൻ ഈ തൂക്കുപാലം ആണ് ആശ്രയിക്കുന്നത്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള താൽക്കാലിക പാലത്തിൻറെ പ്ലാൻ ഫണ്ടിൽ നിന്നാണ് കുറത്തി പാറയിലെ തൂക്കു പാലം നിർമ്മിച്ചത്. വർഷത്തിലും പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താറുണ്ടെങ്കിലും ഈ തവണ അത് നടത്തിയില്ല. അതിനാൽ തന്നെ പാലത്തിൻ്റെ ചില ഭാഗങ്ങളിലെ കവുങ്ങ്പാളികൾ പൊട്ടി പോയിട്ടുണ്ട്. പാലത്തിനു ഇരുവശത്തും പിടിച്ചു നടക്കാൻ ഉള്ള ഇരുമ്പു കമ്പികൾ പലതും വിട്ടു കിടക്കുന്നുണ്ട്. തുടർച്ചയായി മഴ പെയ്താൽ കവുങ്ങ് പാളികൾക്ക് ബലക്ഷയം നേരിടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ അപകടസാധ്യത യിലേക്കാണ് പോകുന്നത്. മഴക്കാലത്ത് പാലത്തിൽ കൂടി കടക്കുന്നത് ഏറെ പ്രയാസകരമാണെന്നും താൽക്കാലിക പാലത്തിന് ഒരു ശാശ്വത പരിഹാരമായി കോൺക്രീറ്റ് പാലം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

byte

അമീദ് ആവള ( ചക്കിട്ടപാറ മുൻ പഞ്ചായത്ത് മെമ്പർ)

മന്ത്രി ടി .പി രാമകൃഷ്ണനോടും എം പി കെ. മുരളീധരനോടും പാലത്തിൻറെ അവസ്ഥയെപ്പറ്റി നേരിട്ട് ബോധ്യപ്പെടുത്തി പുതിയ പാലം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഇതിനായി ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനം നൽകിയിട്ടുണ്ടെന്നാണ് മുൻ പഞ്ചായത്ത് മെമ്പർ അമീദ് ആവള പറയുന്നത്.

Conclusion:കാലവർഷം കഴിയും വരെ ഈ പാലത്തിൽ കൂടി കടന്നു പോകുന്നത് എത്രമാത്രം സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല . കാലൊന്നു തെറ്റിയാൽ കാലവർഷത്തിൽ കുത്തിയൊലിക്കുന്ന പുഴയിലേക്ക് വീഴുന്ന അവസ്ഥ ആലോചിച്ചാണ് ഈ നാട്ടുകാർ പുഴ കടന്നു പോകുന്നത്. ഓരോ വർഷവും വാഗ്ദാനങ്ങൾ സഫലമാകുമെന്ന് പ്രതീക്ഷയോടെ ആണ് ഇവർ പുതിയ പാലത്തിനായി കാത്തിരിക്കുന്നത്.
Last Updated : Jun 20, 2019, 3:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.