കോഴിക്കോട്: "വർഗീയതക്കെതിരെ സമരമാവുക" എന്ന മുദ്രാവാക്യമുയർത്തി ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡി.വൈ.എഫ്.ഐ (DYFI) നേതൃത്വത്തിൽ ഫുഡ് സ്ട്രീറ്റ് (DYFI Food Street) സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് ബീച്ച് (ഫ്രീഡം സ്ക്വയറിൽ) പരിസരത്ത് നടന്ന ഫുഡ് സ്ട്രീറ്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു.
Also Read: Halal Controversy | ഹലാല്‍ വിവാദം : സംസ്ഥാന വ്യാപകമായി ഫുഡ് സ്‌ട്രീറ്റുമായി ഡിവൈഎഫ്‌ഐ
സംസ്ഥാന പത്രപ്രവർത്തക യൂണിയൻ വൈസ് പ്രസിഡന്‍റ് പി.വി കുട്ടൻ മുഖ്യാതിഥിയായി. മിഠായി തെരുവിന്റെ മധുരവും കോഴിക്കോടൻ ബിരിയാണിയും, ബീഫും പന്നിയും ഉൾപ്പെടെ ഫുഡ് സ്ട്രീറ്റിൽ വിതരണം ചെയ്തു. പരിപാടിയിൽ ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൽ.ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷിജിത്ത്, പി.സി ഷൈജു, പി.കെ അജീഷ്, പിങ്കി പ്രമോദ്, ആർ ഷാജി, ഫഹദ് ഖാൻ, വൈശാഖ് എന്നിവർ സംസാരിച്ചു.