ETV Bharat / state

സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് ഹക്കീം ഫൈസി ആദൃശേരി

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഹക്കീം ഫൈസി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് രാജി. സമസ്‌തയുടെ വിലക്ക് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം സാദിഖലി തങ്ങള്‍ വേദി പങ്കിട്ടതില്‍ സമസ്‌ത അതൃപ്‌തി അറിയിച്ചിരുന്നു

Hakkim Faizy resigned from CIC General Secretary  CIC General Secretary  CIC  Abdul Hakkim Faizy Adrisseri  Hakkim Faizy resigned from CIC  ഹക്കീം ഫൈസി ആദൃശേരി  പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍  സമസ്‌ത  കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്  അബ്‌ദുല്‍ ഹക്കീം ഫൈസി ആദൃശേരി  ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു  വാഫി സമ്മേളനം  കുഞ്ഞാലിക്കുട്ടി
ഹക്കീം ഫൈസി ആദൃശേരി
author img

By

Published : Feb 22, 2023, 9:44 AM IST

കോഴിക്കോട്: കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സിഐസി) ജനറല്‍ സെക്രട്ടറി സ്ഥാനം അബ്‌ദുല്‍ ഹക്കീം ഫൈസി ആദൃശേരി രാജിവച്ചു. സമസ്‌തയുടെ വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ഹക്കീം ഫൈസി പാണക്കാട്ട് സാദിഖലി തങ്ങൾക്ക് രാജിക്കത്ത് സമർപ്പിച്ചത്. പാണക്കാട്ടേക്ക് വിളിപ്പിച്ചാണ് രാജി ആവശ്യപ്പെട്ടത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി ഹക്കീം ഫൈസി നടത്തിയ കൂടിക്കാഴ്‌ചയില്‍ സമസ്‌ത നേതാക്കളും പങ്കെടുത്തു. സമസ്‌തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കീം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്‌ത അതൃപതി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. സിഐസി അധ്യക്ഷ സ്ഥാനം രാജി വയ്‌ക്കാൻ സാദിഖലി തങ്ങളും സന്നദ്ധത അറിയിച്ചു.

ലീഗുമായുള്ള തർക്കം രൂക്ഷമായതിന് പിന്നാലെ സമസ്‌ത ഫൈസിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചിരുന്നു. മുസ്‌ലിം ലീഗ് പിന്തുണയുള്ള കോഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിയെ സമസ്‌തയുടെ എല്ലാ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സംഘടന വിരുദ്ധ പ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു നടപടി.

സമസ്‌ത വിലക്ക് മറികടന്ന് വാഫി സമ്മേളനവും കലോത്സവവും നടത്തിയതിന് പിന്നാലെയാണ് പുറത്താക്കൽ. പാണക്കാട് കുടുംബത്തിന്‍റെയും ലീഗിന്‍റെയും പിന്തുണയോടെയാണ് ഹക്കീം ഫൈസി പ്രവർത്തിച്ചിരുന്നത്. പുരോഗമന ചിന്താഗതി ഉയർത്തി പിടിച്ച ഹക്കീം ഫൈസിയുമായി സമസ്‌ത ഏറെ നാളായി തർക്കത്തിലായിരുന്നു.

വഖഫ് വിഷയത്തിൽ ഇടഞ്ഞതോടെ ലീഗും ഫൈസിയെ മുൻനിർത്തി പ്രവർത്തിച്ചു. അതിന് കിട്ടിയ അവസരമായിരുന്നു വാഫി സമ്മേളനം. മതപഠന വിദ്യാർഥികൾക്കായുള്ള വാഫി കോഴ്‌സുകളിൽ പ്രവേശനം നേടുന്ന പെൺകുട്ടികളെ കോഴ്‌സ് പൂർത്തിയാകും മുമ്പ് വിവാഹം ചെയ്യാൻ അനുവദിക്കുന്നില്ലെന്ന തർക്കമാണ് ആദ്യമുണ്ടായത്. പിന്നീട് പ്രത്യേക പെരുമാറ്റച്ചട്ടമുണ്ടാക്കി സമസ്‌ത സിഐസിയെ നിയന്ത്രിക്കാനും ശ്രമിച്ചു.

മത സംഘടനയോട് പക്ഷപാതം കാണിച്ചവരെ സിഐസിയിൽ നിന്ന് നീക്കിയായിരുന്നു സമസ്‌തയുടെ നടപടി. ഇതിന് പിന്നാലെ കോളജുകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ഇരുവിഭാഗങ്ങളും ശ്രമം തുടങ്ങി. ഈ തർക്കത്തിൽ തുടക്കം മുതൽ ലീഗും പാണക്കാട് കുടുംബവും ഹക്കീം ഫൈസിക്ക് ഒപ്പമായിരുന്നു.

ഇതോടെയാണ് സമസ്‌തയും തുറന്നടിച്ചുള്ള നീക്കങ്ങൾ ആരംഭിച്ചത്. വിഷയം ആളിക്കത്തിക്കാൻ കുഞ്ഞാലിക്കുട്ടി പക്ഷവും തുനിഞ്ഞിറങ്ങിയതോടെ ഹക്കീം ഫൈസിക്കും കൂട്ടർക്കും രാജിയില്ലാതെ വേറെ വഴിയില്ലാതായി.

Also Read: ഹക്കിം ഫൈസിയെ പുറത്താക്കി സമസ്‌ത; എല്ലാ സ്ഥാനത്ത് നിന്നും നീക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.