ETV Bharat / state

ആനയാംകുന്ന് സ്കൂളില്‍ എച്ച്‍വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പുറത്ത് - പരിശോധനാ ഫലം പുറത്ത്

മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലം വന്നപ്പോഴാണ് എച്ച്‍വണ്‍എന്‍വണ്‍ സ്ഥിരീകരിച്ചത്.

Mukkam  ആനയാംകുന്ന്  എച്ച്‍വണ്‍എന്‍വണ്‍  ഫേവർർ  കാലിക്കറ്റ്  കോഴിക്കോട്  പരിശോധനാ ഫലം പുറത്ത്
ആനയാംകുന്നില്‍ പടർന്ന് പിടിച്ച് എച്ച്‍വണ്‍എന്‍വണ്‍; പരിശോധനാ ഫലം പുറത്ത്
author img

By

Published : Jan 8, 2020, 7:46 PM IST

Updated : Jan 8, 2020, 9:23 PM IST

കോഴിക്കോട്: ആനയാംകുന്ന് ഗവൺമെന്‍റ് ഹയർസെക്കൻഡറി സ്കൂളില്‍ പടര്‍ന്നു പിടിച്ച പനി എച്ച്‍വണ്‍എന്‍വണ്‍ ആണെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന രക്ത സാമ്പിളുകളുടെ പരിശോധനയിലാണ് പനി എച്ച്‍വണ്‍എന്‍വൺ ആണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിലെ 42 കുട്ടികൾക്ക് പനി റിപ്പോർട്ട് ചെയ്തത്. അഞ്ച് ദിവസത്തിനിടെ 150 കുട്ടികൾക്കും 15 അധ്യാപകർക്കും പനി കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ വിദ്യാർഥികൾക്കും പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എൽ.പി.സ്കൂളിന് രണ്ട് ദിവസം അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി സ്കൂളിന് നേരത്തെ തന്നെ വെള്ളിയാഴ്ച വരെ അവധി നല്‍കിയിരുന്നു.

ആനയാംകുന്ന് സ്കൂളില്‍ എച്ച്‍വണ്‍ എന്‍വണ്‍ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പുറത്ത്

അതേ സമയം, വിദ്യാർഥികൾക്ക് വ്യാപകമായി പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും പനി തടയാനുള്ള നടപടികൾ ശക്തമാക്കി. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അഡീഷണൽ ഡി.എം.ഒ ആശാ ദേവി, മെഡിക്കൽ ഓഫീസർ സജ്ന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു. ആനയാംകുന്ന് ഹയർ സെക്കൻഡറി സ്കൂളിലെത്തിയ സംഘം അധ്യാപകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വെള്ളത്തിൽ നിന്നാണ് പനി പടർന്ന് പിടിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. പനി പടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ മുതൽ ആനയാംകുന്ന് സ്കൂളിൽ സമ്പൂർണ്ണ മെഡിക്കൽ ക്യാമ്പും നടക്കും. മെഡിക്കൽ കോളജിലേതുൾപ്പെടെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.

Intro:ആനയാംകുന്ന് മേഖലയിൽ പനി വ്യാപിക്കുന്നു, നടപടി ശക്തമാക്കി ആരോഗ്യ വകുപ്പ്, H1 N1 എന്ന് പരിശോധന റിപ്പോർട്ട് ഭയപ്പെടേണ്ട സാഹചര്യമില്ല ആരോഗ്യ വകുപ്പ്Body:ആനയാംകുന്ന് മേഖലയിൽ പനി വ്യാപിക്കുന്നു, നടപടി ശക്തമാക്കി ആരോഗ്യ വകുപ്പ്, H1 N1 എന്ന് പരിശോധന റിപ്പോർട്ട്
: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാം കുന്ന് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് വ്യാപകമായി പനി പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പും ഗ്രാമ പഞ്ചായത്തും നടപടി ശക്തമാക്കി. പനിഎച്ച് 1 എൻ 1 ആണന്നാണ് പരിശോധന ഫലം. മണിപ്പാലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച രക്തസാമ്പിളിന്റെ പരിശോധന ഫലമാണ് പുറത്ത് വന്നത്. പനി പടരുന്ന സാഹചര്യത്തിൽ

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അഡീഷണൽ ഡി.എം.ഒ ആശാ ദേവി, മെഡിക്കൽ ഓഫീസർ സജ്ന എന്നിവർ പരിശോധന നടത്തി. രാവിലെ 10.30 ഓടെ തേക്കുംകുറ്റി സി.എച്ച്.സി യിലെത്തിയ അഡീഷണൽ ഡി.എം.ഒ മെഡിക്കൽ ഓഫീസറിൽ നിന്ന് വിവരങ്ങൾ വിശദമായി തന്നെ ചോദിച്ചറിഞ്ഞു.ഇവിടെ പനിക്ക് ചികിത്സിക്കാനെത്തിയവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് മരഞ്ചാട്ടിമർക്കസ് ഗ്രീൻവാലി ഫോർ ഗേൾസിൽ പനി പടരുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായൊന്നും കണ്ടത്താനായില്ല. ആനയാംകുന്ന് ഹയർ സെക്കന്ററി സ്കൂളിലുമെത്തിയ സംഘം അധ്യാപകരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. വെള്ളത്തിൽ നിന്നാണ് പനി പടർന്ന് പിടിച്ചതെന്നാണ് അധികൃതർ നൽകുന്ന വിവരം. ഭയപ്പെടേണ്ട കാര്യമില്ലന്ന്
ഗ്രാമ പഞ്ചായത്ത് പ്രസി. വി.കെ. വിനോദ് പറഞ്ഞു. പനിയുള്ളവരും പനി ലക്ഷണമുള്ളവരും ഉടൻ ചികിത്സ തേടണമെന്നും പ്രസിഡൻറ് പറഞ്ഞു. * പനി പടരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെ മുതൽ സമ്പൂർണ്ണ മെഡിക്കൽ ക്യാമ്പും ആനയാംകുന്ന് സ്കൂളിൽ നടക്കും. മെഡിക്കൽ കോളേജിലേതുൾപ്പെടെ വിദഗ്ധ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും. * അതേ സമയം തൊട്ടടുത്ത ആനയാംകുന്ന് ഗവ. എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കും പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എൽ.പി.സ്കൂളിനും രണ്ട് ദിവസം അവധി നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്കൂളിലെ 42 കുട്ടികൾക്ക് പനി റിപ്പോർട്ട് ചെയ്തത്. 5 ദിവസത്തിനിടെ 150 കുട്ടികൾക്കും 15 അധ്യാപകർക്കും പനി കണ്ടെത്തുകയായിരുന്നു.

Conclusion:ഇ ടി വി ഭാരതി കോഴിക്കോട്
Last Updated : Jan 8, 2020, 9:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.