ETV Bharat / state

മാല മോഷണ കേസില്‍ പിടിയിലായ നാടോടി സ്‌ത്രീകളിലൂടെ അന്വേഷണം; തമിഴ്‌നാട്ടുകാരായ ഒരു സംഘം മോഷ്‌ടാക്കള്‍ പിടിയില്‍

കോഴിക്കോട് തമിഴ്‌നാട്ടുകാരായ ഒരു സംഘം മോഷ്‌ടാക്കള്‍ പിടിയില്‍. ഇന്ന് രാവിലെ ബസ് സ്റ്റാന്‍റില്‍ നിന്ന് വീട്ടമ്മയുടെ മാല കവര്‍ന്നു. മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും സ്വര്‍ണാഭരണങ്ങളും പണവും കണ്ടെത്തി പൊലീസ്. സംഘത്തില്‍ ഇനിയും ആളുകളുണ്ടെന്ന് കമ്മിഷണര്‍.

Clt  Group of Thieves have been arrested in Kozhikode  Group of Thieves from Tamil nadu arrested  Kozhikode news updates  latest news in Kozhikode  news updates in Kozhikode  ബസില്‍ നിന്ന് വീട്ടമ്മയുടെ മാല കവര്‍ന്നു  കീഴ്‌പ്പെടുത്തി പൊലീസിലേല്‍പ്പിച്ചു  അന്വേഷണത്തില്‍ ഒരു സംഘം പിടിയില്‍  ഒരു സംഘം മോഷ്‌ടാക്കള്‍ പിടിയില്‍  വീട്ടമ്മയുടെ മാല കവര്‍ന്നു  സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്‌പാല്‍ മീണ  രാജ്‌പാല്‍ മീണ  കോഴിക്കോട് മോഷ്‌ടാക്കള്‍ പിടിയില്‍
കോഴിക്കോട് പിടിയിലായ മോഷ്‌ടാക്കള്‍
author img

By

Published : Mar 1, 2023, 6:30 PM IST

Updated : Mar 1, 2023, 7:37 PM IST

കോഴിക്കോട് മോഷ്‌ടാക്കള്‍ പിടിയില്‍

കോഴിക്കോട്: മാല മോഷണ കേസില്‍ പിടിയിലായ നാടോടി സ്‌ത്രീകളിലൂടെ തമിഴ്‌നാട്ടുകാരായ ഒരു സംഘം മോഷ്‌ടാക്കളെ പിടികൂടി പൊലീസ്. പിടിയിലായ മോഷ്‌ടാക്കള്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഒന്നിലധികം കേസുകളില്‍ പ്രതികളാണെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ രാജ്‌പാല്‍ മീണ പറഞ്ഞു. പിടികൂടിയ സംഘത്തില്‍ ഇനിയും ആളുകളുണ്ടാകുമെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ കോഴിക്കോട് ബസ് സ്റ്റാന്‍റില്‍ നിന്നാണ് സുധയെന്ന വീട്ടമ്മയുടെ മാല തമിഴ്‌നാട് സ്വദേശിനി കവര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് വീട്ടമ്മ മോഷ്‌ടാവിനെ കീഴ്‌പ്പെടുത്തി. യുവതിയേയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും പൊലീസില്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്‌ടാക്കളെ കുറിച്ച് വിവരം ലഭിച്ചത്.

മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും സ്വര്‍ണാഭരണങ്ങളും പണവും സംഘത്തില്‍ നിന്ന് കണ്ടെത്തി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കമ്മിഷണര്‍ അറിയിച്ചു.

Last Updated : Mar 1, 2023, 7:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.