ETV Bharat / state

പത്തൊമ്പതുകാരിയുടെ ആത്‌മഹത്യ ; ഉമ്മയുടെ പിതാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്‌തു - കൊയിലാണ്ടി പൊലീസ്

പെണ്‍കുട്ടിയുടെ ആത്‌മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഉമ്മയുടെ പിതാവ് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. പെണ്‍കുട്ടി ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് കണ്ടെത്തല്‍

suicide letter arrest  girl commits suicide in Koyilandy  Grandfather arrested for POCSO  POCSO  പത്തൊമ്പതുകാരിയുടെ ആത്‌മഹത്യ  ഉമ്മയുടെ പിതാവിനെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്‌തു  പെണ്‍കുട്ടിയുടെ ആത്‌മഹത്യ  കൊയിലാണ്ടി പൊലീസ്  ആത്‌മഹത്യ കുറിപ്പ്
പത്തൊമ്പതുകാരിയുടെ ആത്‌മഹത്യ
author img

By

Published : Dec 24, 2022, 4:42 PM IST

കോഴിക്കോട്: കുറിപ്പ് എഴുതി വച്ച് കൊയിലാണ്ടി സ്വദേശിനിയായ 19കാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് 62 കാരനായ ഇയാളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന കാലം മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

പെണ്‍കുട്ടിയുടെ മാതാവിനെ കൂടി ചോദ്യം ചെയ്‌തതിന് ശേഷമാണ് പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ 17-ാം തീയതി ഉച്ചയോടെയാണ് പെണ്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം മറ്റാരെയും അറിയിക്കാതെ പെണ്‍കുട്ടിയുടെ ഉമ്മ വടകരയിലുള്ള ഇവരുടെ പിതാവിനെ വിളിച്ച് വരുത്തുകയായിരുന്നു.

ഇയാള്‍ എത്തി പെണ്‍കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെന്നാണ് മാതാവ് നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടിയുടെ ആത്‌മഹത്യ കുറിപ്പ് ഉമ്മയുടെ പിതാവ് എടുത്ത് മാറ്റി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അങ്ങനെ ഒരു കുറിപ്പില്ല എന്നായിരുന്നു അവര്‍ ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍ വിശദമായ പരിശോധനയില്‍ കുറിപ്പ് പൊലീസിന് ലഭിച്ചു. ആത്‌മഹത്യ കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തു വന്നത്. കൊയിലാണ്ടി സി ഐ എൻ സുനിൽ കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.