ETV Bharat / state

Govt HSS Mavoor Youth Festival Thatukada മനസറിഞ്ഞ് കഴിച്ചോളൂ, ഇത് "മ്മ്ടെ പീട്യാ"...കൂട്ടുകാർക്ക് വീടൊരുക്കാൻ 'യുവജനോത്സവ തട്ടുകട'

author img

By ETV Bharat Kerala Team

Published : Sep 30, 2023, 10:39 PM IST

NSS youth festival Thatukada Govt HSS Mavoor : കൂട്ടുകാർക്ക് വീടൊരുക്കാൻ 'യുവജനോത്സവ തട്ടുകട'

കൂട്ടുകാർക്ക് വീടൊരുക്കാൻ തട്ടുകട  Govt HSS Mavoor NSS Thatukada  NSS Thatukada Govt HSS Mavoor  യുവജനോത്സവ തട്ടുകട  കോഴിക്കോട് മാവൂര്‍  മാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
Govt HSS Mavoor NSS Thatukada
കൂട്ടുകാർക്ക് വീടൊരുക്കാൻ 'യുവജനോത്സവ തട്ടുകട'

കോഴിക്കോട് : വേദികളില്‍ പാട്ടും ഡാൻസും ഒപ്പനയും ആടിത്തകർക്കുകയാണ്, ഇവിടെ കച്ചവടം പൊടിപൊടിക്കുന്നു. സ്ഥലം മാവൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ. സംഭവം സ്‌കൂൾ യുവജനോത്സവം. ഇക്കാണുന്നത് മ്മ്‌ടെ പീട്യാ...അതിശയപത്തിരിയും കോഴിക്കറിയും എണ്ണക്കടികളും ഉപ്പിലിട്ടതും അടക്കം തട്ടുകട വിഭവങ്ങളെല്ലാമുണ്ട്. സ്‌കൂൾ എൻഎസ്എസ് യൂണിറ്റാണ് യുവജനോത്സവത്തിനിടെ ഇങ്ങനെയൊരു പരിപാടി നടത്തുന്നത്. അതിനൊരു കാരണമുണ്ട്. തട്ടുകടയില്‍ നിന്നുള്ള വരുമാനം ഒപ്പം പഠിക്കുന്ന വീടില്ലാത്ത രണ്ട് കുട്ടികൾക്ക് വീട് നിർമാണത്തിനാണ്. 'വന്നോളി തന്നോളി തിന്നോളി' എന്നതാണ് ഈ തട്ടുകടയുടെ ആശയം. കഴിഞ്ഞവർഷം സ്‌കൂൾ യുവജനോത്സവത്തിൽ 'തക്കാരം' എന്ന പേരിൽ ഇവർ തട്ടുകട നടത്തിയിരുന്നു. ഇത്തവണയും അത് തുടരുന്നു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ഈ കുട്ടികൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. സ്‌കൂളിലെ ഏറ്റവും വലിയ ആഘോഷത്തിനിടെ പാട്ടും ഡാൻസുമൊക്കെ മറന്ന് ഒപ്പം പഠിക്കുന്നവർക്ക് വീടൊരുക്കാൻ തട്ടുകട നടത്തുന്ന ഈ കൂട്ടുകാർക്ക് കയ്യടിക്കാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.