മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വര്‍ണ്ണവേട്ട. യാത്രക്കാരില്‍ നിന്ന് 1.08 കോടി രൂപയുടെ 2.67 കിലോഗ്രാം സ്വർണം പിടികൂടി. 13 ലക്ഷം ഇന്ത്യന്‍ രൂപക്ക് തുല്യമായ വിദേശ കറന്‍സിയും ഇവരില്‍ നിന്ന് പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി അഷ്റഫിൽ നിന്ന് 1.2 സ്വർണ മിശ്രിതവും മസ്കറ്റിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി മുഹമ്മദ് റഊഫില്‍ നിന്ന് സ്പീക്കർ സിസ്റ്റത്തില്‍ ഒളിപ്പിച്ച ഒരു കിലോ സ്വർണ്ണക്കട്ടിയും പിടികൂടി.
ദുബായില്‍ നിന്നെത്തിയ സ്പേസ് ജെറ്റ് വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്ന് 780 ഗ്രാം സ്വർണം കണ്ടെടുത്തു. ഷാർജയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ശരീഫില്‍ നിന്ന് 13 ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ വിദേശ കറൻസിയും പിടികൂടി. ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജി, ടി.എ കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.