കോഴിക്കോട്: കല്ലായിലെ ഫ്ലാറ്റിൽനിന്ന് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കേസിലെ കൂട്ടുപ്രതിയായ രാജസ്ഥാൻ സ്വദേശി പ്രവീൺ സിങ്ങിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 170 ഗ്രാം സ്വർണാഭരണങ്ങൾ കണ്ടെടുത്തു.
കവർച്ചക്ക് ശേഷം പ്രതികൾ മാറി മാറി സുഖവാസ കേന്ദ്രങ്ങളിലും രാജകീയ ഹോട്ടലുകളിലും താമസിച്ച് പൊലിസിന്റെ ശ്രദ്ധ തിരിച്ച് വിടാൻ ശ്രമം നടത്തുകയായിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് പൊലീസ് മുംബൈയിലെ ഗോരേഖാവിൽ വച്ച് പ്രതിയെ പിടികൂടിയത്.
ഏപ്രിൽ മാസം മൂന്നാം തിയ്യതി കോഴിക്കോട് കല്ലായിലെ സ്വർണ വ്യാപാരിയുടെ ഫ്ലാറ്റിൽ നിന്ന് പത്ത് കിലോയിലധികം സ്വർണമാണ് മോഷ്‌ടിക്കപ്പെട്ടത്. കേസിൽ അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഗോവ, രാജസ്ഥാൻ, മുംബെ എന്നിവിടങ്ങളിൽ ദിവസങ്ങളോളം അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.
കേസിൽ രാജസ്ഥാൻ സ്വദേശികളായ പങ്കജ് സിങ്ങ് , ജിതേന്ദ്രർ സിങ്ങ് എന്നിവരെ ഏപ്രിൽ മാസം 23നാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസ് അന്വേഷണത്തിൽ നഷ്‌ടപ്പെട്ട സ്വർണത്തിന്‍റെ മുക്കാൽ ഭാഗവും കണ്ടെത്തിയിട്ടുണ്ട്.
ALSO READ: ആലുവ സ്വർണ കവർച്ച; അന്വേഷണം പ്രാദേശിക മോഷ്ടാക്കളിലേക്ക്