കോഴിക്കോട്: വടകര റെയിൽവെ സ്റ്റേഷനിൽ ഗോവയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന മദ്യം പിടികൂടി. എക്‌സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസര്‍ പ്രമോദ് പുളിക്കലും പാര്‍ട്ടിയും 9.75 ലിറ്റര്‍ വിദേശ മദ്യമാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. ഗോവയില്‍ വില്‍പനക്കുള്ള മദ്യമാണ് റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയത്.
കേരളത്തിലെ ബാറുകളും വിദേശമദ്യശാലകളും അടച്ചതിനാല്‍ ഗോവയില്‍ നിന്നും മറ്റും വന്‍തോതില്‍ മദ്യം കടത്തിക്കൊണ്ടുവരുന്നുണ്ട്. ആര്‍പിഎഫില്‍ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം സ്റ്റേഷനിലെത്തി മദ്യം പിടിച്ചെടുത്തത്. കഴിഞ്ഞ ആഴ്ച്ച 114 കുപ്പി ഗോവൻ മദ്യം അധികൃതർ പിടികൂടിയിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഷിജിന്‍, മുസ്ബിന്‍, ഡ്രൈവര്‍ ബബിന്‍ എന്നിവരാണ് മദ്യം പിടിച്ചെടുത്തത്. ഇത് സംബന്ധിച്ച് കേസെടുത്തതായി എക്‌സൈസ് അറിയിച്ചു.