കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടിയിൽ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. കുറ്റ്യാടിക്കടുത്ത് തൊട്ടിൽപ്പാലത്താണ് സംഭവം. ബുധനാഴ്‌ചയാണ് കോളജ് വിദ്യാർഥിനിയായ പെൺകുട്ടിയെ കാണാതായത്. തെരച്ചിലിനിടെ ഇന്ന് ഉച്ചയോടെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.
വിവസ്‌ത്രയാക്കി കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിഞ്ഞതായും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെയാണ് പെൺകുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് വർഷങ്ങളോളം പീഡനം. കാസർകോട് ജില്ലയിലാണ് സംഭവം. പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുവാണ് വർഷങ്ങളോളം പീഡിപ്പിച്ചത്.
പോക്സോ കേസിൽ കാസർകോട് അഡിഷണൽ ജില്ല സെഷൻസ് കോടതി പ്രതിക്ക് 97 വർഷം കഠിന തടവ് വിധിച്ചത്. എട്ടര ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ എട്ടര വർഷം അധിക തടവും അനുഭവിക്കണം. 2008 മുതൽ 2017 വരെയുള്ള കാലയളവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.
ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പെണ്‍കുട്ടിയെ പ്രതി അശ്ലീല ദൃശ്യങ്ങൾ കാട്ടി പല തവണയായി ബലാത്സംഗം ചെയ്‌തിരുന്നു. അപൂർവ കേസായാണ് ഇത് കോടതി പരിഗണിച്ചത്. സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രകാശ് അമ്മണ്ണായാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.
മഞ്ചേശ്വരം പൊലീസ് ആണ് കേസ് ആദ്യം രജിസ്റ്റർ ചെയ്‌തത്. ഇൻസ്പെക്‌ടർമാരായ എ വി ദിനേശും പി രാജേഷുമായിരുന്നു കേസിൽ ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന് മഞ്ചേശ്വരം ഇൻസ്പെക്‌ടറായിരുന്ന ഇ അനൂപ് കുമാറാണ് അന്വേഷണം പൂർത്തീകരിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
READ MORE: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് വർഷത്തോളം പീഡിപ്പിച്ചു ; പ്രതിക്ക് 97 വർഷം കഠിന തടവ്
ഐസിയുവിലെ പീഡനം; തനിക്ക് നീതി ലഭിച്ചില്ലെന്ന് അതിജീവിത: മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കാനൊരുങ്ങി കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ പീഡനത്തിനിരയായ യുവതി. കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്ന് കാട്ടിയാണ് യുവതി പരാതി നല്‍കാന്‍ തീരുമാനിച്ചത്. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഐസിയുവിലെത്തിച്ചതിന് പിന്നാലെ പീഡനത്തിനിരയായ കേസില്‍ തനിക്ക് നീതി ലഭിക്കാതെ പിന്നോട്ടില്ലെന്ന് യുവതി ഇടിവി ഭാരതിനോട് വ്യക്തമാക്കി.
മെഡിക്കല്‍ കോളജിലെ ഗൈനക്കോളി വിഭാഗത്തിലെ ഡോക്‌ടര്‍ക്കെതിരെയാണ് പ്രധാനമായും യുവതി പരാതി ഉന്നയിക്കുന്നത്. ഡോക്‌ടറെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യ വകുപ്പിലെ ഉന്നതര്‍ സ്വീകരിക്കുന്നതെന്ന് ആരോപിച്ച യുവതി കേസിലെ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച അഞ്ച് ജീവനക്കാരെ തിരിച്ചെടുത്ത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഇ.വി ഗോപിയുടെ നടപടിക്കെതിരെയും നടപടി ആവശ്യപ്പെട്ടു. പ്രതിയെ രക്ഷിക്കുന്നവരെ തിരിച്ചെടുത്ത സാഹചര്യത്തിൽ ചികിത്സ തേടി പോലും മെഡിക്കല്‍ കോളജിലേക്ക് പോകാന്‍ കഴിയുന്നില്ലെന്നും അതിജീവിത പറഞ്ഞു.
READ MORE: ഐസിയുവിലെ പീഡനം; 'തനിക്ക് നീതി ലഭിച്ചില്ല', മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങി അതിജീവിത