ETV Bharat / state

അനധികൃത ക്വാറി ഖനനം : ബിഷപ്പിനും പള്ളി വികാരിക്കും പിഴ - ജിയോളജി

2002 മുതല്‍ 2010 വരെ പള്ളിയ്ക്ക് കീഴിലെ സ്ഥലത്ത് നടത്തിയ അധിക ഖനനത്തിനാണ് പിഴ ചുമത്തിയത്

അനധികൃത ക്വാറി ഖനനം  താമരശേരി രൂപതാ ബിഷപ്പ്  ജിയോളജി  ബിഷപ്പിനും പള്ളി വികാരിക്കും പിഴ
അനധികൃത ക്വാറി ഖനനം
author img

By

Published : Apr 22, 2022, 2:14 PM IST

കോഴിക്കോട് : അനധികൃത ക്വാറി ഖനനത്തില്‍ താമരശേരി രൂപത ബിഷപ്പിനും പള്ളി വികാരിക്കും പിഴ ചുമത്തി ജിയോളജി വകുപ്പ്. 23,53,013 രൂപ പിഴ ചുമത്തിയുള്ള ഉത്തരവ് താമരശേരി ബിഷപ്പിനും ലിറ്റില്‍ ഫ്ലവർ ചർച്ച് വികാരിക്കും കൈമാറി. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ ചർച്ചിന്‍റെ കീഴിലുള്ള സ്ഥലത്തെ ക്വാറിയിലെ ഖനനത്തിനാണ് പിഴ ചുമത്തിയത്.

also read: കാരശ്ശേരിയിലെ കരിങ്കൽ ക്വാറിയിൽ അനധികൃത ഖനനം; നാട്ടുകാർ ദുരിതത്തിൽ

2002 മുതല്‍ 2010 വരെ പള്ളിക്ക് കീഴിലുള്ള സ്ഥലത്തെ ക്വാറിയിൽ 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്തതിനെതിരെയാണ് നടപടി. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്. കാത്തലിക് ലേമെന്‍ അസോസിയേഷന്‍റെ പരാതിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് പിഴശിക്ഷ.

ഏപ്രില്‍ 30 നകം പിഴയടയ്ക്കണം. നടപടിയെ കുറിച്ച് പ്രതികരിക്കാൻ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിൽ ഇതുവരെ തയ്യാറായിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.