കോഴിക്കോട്: നാദാപുരത്ത് ഭക്ഷ്യവിഷബാധ. പുളിയാവ് മലബാർ വുമൺസ് കോളജ് വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളജ് കാൻ്റീനിൽ നിന്നും പൊറോട്ടയും കടലക്കറിയും കഴിച്ചവർക്കാണ് അസ്വസ്‌ഥത അനുഭവപ്പെട്ടത്.
പിന്നാലെ പതിനെട്ട് വിദ്യാർഥിനികളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്ലസ്‌ടു, ഡിഗ്രി വിദ്യാർഥിനികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.