ETV Bharat / state

ട്രോളിങ് നിരോധനം കഴിഞ്ഞു: ചാകര തേടി മത്സ്യത്തൊഴിലാളികൾ

രണ്ടു മാസത്തെ ട്രോളിങ് നിരോധനത്തിന് ശേഷം മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്. നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനത്തെ മിനുക്ക് പണിയിലാണ് ഇവർ

ട്രോളിംഗ് നിരോധനത്തിനു ശേഷം പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾ കടലിലേക്ക്
author img

By

Published : Jul 30, 2019, 8:42 PM IST

Updated : Jul 30, 2019, 10:14 PM IST

കോഴിക്കോട്: ട്രോളിങ് നിരോധനം കഴിഞ്ഞ് ചാകര തേടി കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് മത്സ്യത്തൊഴിലാളികൾ. രണ്ടുമാസത്തെ വറുതിക്ക് ശേഷം പ്രതീക്ഷയോടെയാണ് തൊഴിലാളികൾ കടലിലേക്ക് പോകുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മീൻ ലഭ്യതയിൽ കുറവ് വരുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ. ബോട്ടുകളുടെ അറ്റകുറ്റപ്പണികളും പെയിന്‍റിംഗും ഒക്കെയായി ഹാർബറുകൾ സജീവമാണ്. കുടിവെള്ളവും ഭക്ഷണ സാമഗ്രികളും ബോട്ടുകളിൽ സൂക്ഷിച്ചുവെച്ചു. വറുതി കാലത്ത് സർക്കാർ നൽകിവന്നിരുന്ന സമ്പാദ്യ ആശ്വാസ പദ്ധതി ലഭിക്കാത്തതില്‍ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്.

ട്രോളിങ് നിരോധനം കഴിഞ്ഞു: ചാകര തേടി മത്സ്യത്തൊഴിലാളികൾ

റേഷൻ കടകളിലൂടെ ലഭിക്കുന്ന പ്രത്യേക അരി ലഭിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. കൂടാതെ വള്ളങ്ങളുടെ ലൈസൻസ് ഫീസ് പത്തിരട്ടി വർധിപ്പിക്കുകയും ചെയ്‌തു. 20 മീറ്ററിന് താഴെയുള്ള ചെറിയ വള്ളങ്ങൾക്ക് 200 നിന്ന് 2001 രൂപയായും വലിയ വള്ളങ്ങൾക്ക് 5000ത്തിൽ നിന്ന് 52,500 രൂപയായും വർദ്ധിപ്പിച്ചു. ഇതിനു പുറമേ ചെറിയ വള്ളങ്ങൾക്ക് 5000 രൂപയും വലിയ വള്ളങ്ങൾക്ക് 50,000രൂപയും ഡിപ്പോസിറ്റ് രൂപയായി കെട്ടിവെക്കുകയും വേണം. തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം നൂറ്റിയെട്ട് രൂപ അടച്ചിരുന്നത് ഇപ്പോൾ 480 രൂപയാക്കി. മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസപദ്ധതി വഴി ഏപ്രിൽ , മെയ് , ജൂൺ മാസങ്ങളിൽ 4,500 രൂപ വീതം നൽകിയിരുന്നു. ആദ്യഗഡുവായി മത്സ്യത്തൊഴിലാളികൾ അടച്ച 1500 രൂപ മാത്രമാണ് ലഭിച്ചത്. ട്രോളിങ് നിരോധനം കഴിയാറായിട്ടും രണ്ടാമത്തെ ഗഡു ഇതുവരെ ലഭിച്ചിട്ടില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.

ഡീസലിന് മൂന്ന് രൂപ വർദ്ധിച്ചതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 55 മുതൽ 100 നോട്ടിക്കൽ മൈൽ വരെ ഉൾക്കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക നഷ്‌ടം വലുതാണെന്നും തൊഴിലാളികൾ പറയുന്നു.

Intro:രണ്ടു ദിവസത്തെ ട്രോളിങിനു ശേഷം മത്സ്യത്തൊഴിലാളികൾ വീണ്ടും കടലിലേക്ക്. ട്രോളിങ് നിരോധനം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ അവസാനത്തെ മിനുക്ക് പണിയിലാണ് ഇവർ.

Body:ട്രോളിംഗ് കഴിഞ്ഞ് പുതിയ പ്രതീക്ഷയുമായി കടലിലേക്ക് പോകാൻ തയ്യാറെടുക്കുകയാണ് കോഴിക്കോടിലെ പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികൾ. രണ്ടുമാസത്തെ വറുതിക്ക് ശേഷം ചാകര കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവർ. എന്നാൽ കാലാവസ്ഥയുടെ വ്യതിയാനം മീൻ ലഭ്യതയിൽ കുറവ് വരുമെന്ന് ആശങ്കയോടെയാണ് ഇവർ ബോട്ട് ഇറക്കാൻ ഒരുങ്ങുന്നത് . അറ്റകുറ്റപ്പണികളും പെയിൻറിംഗ് ഒക്കെയായി ഹാർബറുകൾ എല്ലാം സജീവമായി കഴിഞ്ഞു. കുടിവെള്ളവും ഭക്ഷണ സാമഗ്രികളും ബോട്ടുകളിൽ സൂക്ഷിച്ചുവെച്ചു. സർക്കാരിൻറെ ഭാഗത്തുനിന്നും തിരിച്ചടികൾ നേരിട്ടാലും കടലമ്മ ചതിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് മത്സ്യത്തൊഴിലാളികൾ. വറുതി കാലത്ത് നൽകിവന്നിരുന്ന സമ്പാദ്യ ആശ്വാസ പദ്ധതി പോയിട്ട് റേഷൻ കടകളിലൂടെ ലഭിക്കുന്ന പ്രത്യേക അരി പോലും ഇത്തവണ ഇവർക്ക് ലഭിച്ചിട്ടില്ല. കൂടാതെ വള്ളങ്ങളുടെ ലൈസൻസ് ഫീസ് പത്തിരട്ടി വർധിപ്പിക്കുകയും ചെയ്തു. 20 മീറ്ററിന് താഴെയുള്ള ചെറിയ വള്ളങ്ങൾക്ക് 200 നിന്ന് 2001 രൂപയായും വലിയ വള്ളങ്ങൾക്ക് 5000ത്തിൽ നിന്ന് 52,500 രൂപയായും വർദ്ധിപ്പിച്ചു. ഇതിനു പുറമേ ചെറിയ വള്ളങ്ങൾക്ക് 5000 രൂപയും വലിയ വള്ളങ്ങൾക്ക് 50,000രൂപയും ഡിപ്പോസിറ്റ് രൂപയായി കെട്ടിവെക്കുകയും വേണം. തൊഴിലാളികളുടെ ഇൻഷുറൻസ് പ്രീമിയം നൂറ്റിയെട്ട് രൂപ അടച്ചിരുന്നത് ഇപ്പോൾ 480 രൂപയാക്കി . മത്സ്യത്തൊഴിലാളി സമ്പാദ്യ ആശ്വാസപദ്ധതി വഴി ഏപ്രിൽ ,മെയ് ,ജൂൺ മാസങ്ങളിൽ 4,500 രൂപ വീതം നൽകിയിരുന്നു. ആദ്യഗഡുവായി മത്സ്യത്തൊഴിലാളികൾ അടച്ച 1500 രൂപ മാത്രമാണ് ലഭിച്ചത്. ട്രോളിംഗ് കഴിയാറായിട്ടും രണ്ടാമത്തെ ഗഡു ഇതുവരെ ലഭിച്ചിട്ടില്ല എന്ന് ഇവർ പറയുന്നു.

byte

നീരജ് (മത്സ്യത്തൊഴിലാളി)

ട്രോളിംഗ് നിരോധന സമയത്ത് ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്കായി അനുവദിച്ചിരുന്ന 10 കിലോ അരി ഇത്തവണ പലർക്കും ലഭിച്ചിട്ടില്ല. മുൻവർഷങ്ങളിൽ ലഭിച്ചിരുന്ന പുഴുവരിച്ച് നിലവാരം കുറഞ്ഞ അരിആയതിനാൽ ഇത്തവണ പലരും വാങ്ങിയില്ല. ഈ ചീഞ്ഞ അരിവാങ്ങാൻ ആവശ്യപ്പെടുന്ന രേഖകൾ എല്ലാം ഹാജരാക്കാൻ ഉദ്യോഗസ്ഥർ രണ്ടുദിവസമെങ്കിലും നടത്തിക്കാറുണ്ടെന്നു തൊഴിലാളികൾ പറയുന്നു . നിരോധനം ആരംഭിക്കുന്ന സമയത്തേക്കാൾ മൂന്നു രൂപയാണ് ഡീസലിന് കൂടിയത്. 55 മുതൽ 100 നോട്ടിക്കൽ മൈൽ വരെ ഉൾക്കടലിലേക്ക് പോകുന്ന ബോട്ടുകൾക്ക് ഇതുമൂലമുണ്ടാകുന്ന സാമ്പത്തികനഷ്ടം വലുതാണ്. ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഒരു പോക്കിന് ആവാറുണ്ട്. കടലിൽ ചാകര ഒന്നും കിട്ടിയില്ലെങ്കിൽ നഷ്ടത്തിൽ മേൽ വന്ന നഷ്ടം ഇവർ അനുഭവിക്കണം. പുതിയാപ്പ ഹാർബറിൽ മാത്രം 185 വലിയ ബോട്ടുകൾ 75 ചെറിയ ബോട്ടുകളും ആണുള്ളത്. വലിയ ബോട്ടിൻ്റെ നവീകരണത്തിന് നാലു ലക്ഷം രൂപ വരെ ചെലവു വരും. ആറുമാസം കൂടുമ്പോൾ പെയിൻറ് അടിച്ചില്ലെങ്കിൽ തുരുമ്പ് എടുക്കും. പെയിൻറിനു മാത്രം രണ്ടുലക്ഷം രൂപ വരെ ആകും. പെയിൻ്റ് ഉൾപ്പെടെ വില കൂടിയത് ഇത്തവണ ഒരു തിരിച്ചടിയാണ്. അറ്റകുറ്റപ്പണികൾ 31ന് വൈകുന്നേരത്തോടെ തീർക്കും. 12 മണിക്ക് ശേഷം കടലമ്മ കനിയുമെന്ന പ്രതീക്ഷയുമായി മത്സ്യത്തൊഴിലാളികൾ കടലിലേക്ക് പോകും.

Conclusion:.
Last Updated : Jul 30, 2019, 10:14 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.