ETV Bharat / state

പുതുവത്സരാഘോഷം; രഹസ്യ പരിശോധനയുമായി എക്‌സൈസ് - പുതുവത്സരാഘോഷം

നിരോധിത ലഹരി ഉപയോഗിക്കുന്നത് തടയുന്നതിനായി ബുധനാഴ്ച പുലർച്ച വരെ പരിശോധന തുടരാനാണ് എക്സൈസ് തീരുമാനം

new year 2020 celebration  kozhikode new year celebration  പുതുവത്സരാഘോഷം  എക്‌സൈസ് പരിശോധന ന്യൂഇയർ
രഹസ്യ പരിശോധനയുമായി എക്‌സൈസ്
author img

By

Published : Dec 31, 2019, 5:35 PM IST

കോഴിക്കോട്: ജില്ലയിൽ പുതുവത്സരാഘോഷം അതിര് കടക്കാതിരിക്കാൻ കർശന പരിശോധനയുമായി എക്സൈസ് വകുപ്പ്. മദ്യശാലകൾക്ക് പുറമെ ആറ് ക്ലബുകൾക്കാണ് കോലിക്കോട് നഗരത്തിൽ മദ്യം വിളമ്പുന്നതിനുള്ള അനുമതിയുള്ളത്. ഇവ പൂർണമായും എക്സൈസിന്‍റെ നിരീക്ഷണത്തിലാകും പ്രവർത്തിക്കുക. ഇത്തരം ക്ലബുകളിൽ മദ്യത്തിന് പുറമെ മറ്റു ഉല്‍പന്നങ്ങൾ ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നുണ്ടോയെന്നും പരിശോധിക്കും. ഇവിടങ്ങൾ എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം മുതൽ രഹസ്യ പരിശോധന ആരംഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലെ മദ്യശാലകളും എക്സൈസിസിന്‍റെ രഹസ്യ നിരീക്ഷണത്തിലാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണർ വി. ആർ. അനിൽകുമാർ പറഞ്ഞു. നിരോധിത ലഹരി ഉപയോഗിക്കുന്നത് തടയുന്നതിനായി ബുധനാഴ്ച പുലർച്ച വരെ പരിശോധന തുടരാനാണ് എക്സൈസ് തീരുമാനം.

Intro:പുതുവത്സരാഘോഷം അതിര് കടക്കാതിരിക്കാൻ എക്സൈസിന്റെ രഹസ്യ പരിശോധന

Body:ഇന്ന് ജില്ലയിൽ നടക്കുന്ന പുതുവത്സരാഘോഷം അതിര് കടക്കാതിരിക്കാൻ കർശന പരിശോധനയുമായി എക്സൈസ് വകുപ്പ്. ജില്ലയിലെ മദ്യശാലകൾക്ക് പുറമെ ആറ് ക്ലബുകൾക്കാണ് മദ്യം വിളമ്പുന്നതിനുള്ള അനുമതിയുള്ളത്. ഇവ പൂർണ്ണമായും എക്സൈസിന്റെ നിരീക്ഷണത്തിലാവും പ്രവർത്തിക്കുക. ഇത്തരം ക്ലബുകളിൽ മദ്യത്തിന് പുറമെ മറ്റു ഉത്പ്പന്നങ്ങൾ ഉപയോഗിക്കാൻ സൗകര്യം ഒരുക്കുന്നുണ്ടോയെന്നും പരിശോധിക്കും. ഇവിടങ്ങൾ എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം മുതൽ രഹസ്യ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ നഗരത്തിലെ മദ്യശാലകളും എക്സൈസിസിന്റെ രഹസ്യ നിരീക്ഷണത്തിലാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ വി. ആർ. അനിൽകുമാർ പറഞ്ഞു.

byte- വി.ആർ. അനിൽകുമാർ

Conclusion:പുതുവത്സരാഘോഷം കൊഴുപ്പിക്കാനായി നിരോധിത ലഹരി ഉപയോഗിക്കുന്നത് തടയുന്നതിനായി നാളെ പുലർച്ച വരെ പരിശോധന തുടരാനാണ് എക്സൈസ് തീരുമാനം.

ഇടിവി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.