കോഴിക്കോട്: എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം. വാഹന പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്ന സ്ഥലത്താണ് തീ പിടിച്ചത്. പാർക്കിങ് കേന്ദ്രത്തോട് ചേർന്ന് മാലിന്യങ്ങൾ കൂട്ടിയിടുന്ന സ്ഥലത്താണ് തീ പിടിത്തമുണ്ടായത്.
ഓയിൽ അടങ്ങിയ പ്ലാസ്റ്റിക് പാത്രങ്ങളിലൂടെ തീ പടരുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയ അഗ്നിശമന വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്.