ETV Bharat / state

വ്രതശുദ്ധിയുടെ ചെറിയപെരുന്നാള്‍; ആഘോഷ നിറവിൽ കോഴിക്കോട്

author img

By

Published : May 3, 2022, 12:45 PM IST

കൊവിഡ് നിയന്ത്രണത്തിനു ശേഷം രണ്ട് വർഷത്തെ ഇടവേളക്കു ശേഷമാണ് ഈദ്ആഘോഷമായി നടക്കുന്നത്.

eid celebration in kozhikode  ചെറിയപെരുന്നാള്‍ ആഘോഷം  ഈദുൽ ഫിത്ർ ആഘോഷം  eid news latest
വ്രതശുദ്ധിയുടെ ചെറിയപെരുന്നാള്‍

കോഴിക്കോട്: ഭക്തി നിർഭരമായ ആഘോഷ നിറവിൽ ഇസ്ലാം മത വിശ്വാസികൾ ഈദുൽ ഫിത്വർ ആഘോഷിച്ചു. തക്ബീർ ധ്വനികൾ നിറഞ്ഞ അന്തരീക്ഷത്തിൽ വിശ്വാസികൾ ഈദ് ഗാഹുകളിലും മസ്ജിദുകളിലും ഒത്തുകൂടി. 30 ദിവസത്തെ വ്രതാനുഷ്‌ടാനത്തിന് ശേഷമാണ് വിശ്വാസികള്‍ പെരുന്നാൾ ആഘോഷിച്ചത്.

ചെറിയപെരുന്നാള്‍ ചെറിയപെരുന്നാള്‍`

ഈദ് ഗാഹുകളിൽ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന ആബാല വൃദ്ധം ജനങ്ങൾ ഒത്തുകൂടി. കൊവിഡ് നിയന്ത്രണത്തിനു ശേഷം രണ്ട് വർഷത്തെ ഇടവേളക്കു ശേഷമാണ് ഈദ് ആഘോഷമായി നടക്കുന്നത്. കോഴിക്കോടിന്‍റെ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടന്നു. കോഴിക്കോട് കടപ്പുറത്ത് എം.ടി മനാഫ് നേതൃത്വം നൽകി. മാവൂർ ബസ് സ്റ്റാൻഡിനു സമീപം മാവൂർ സംയുക്ത ഈദ് ഗാഹ് കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഗാഹിൽ ഷാഹിദ് സുല്ലമി പന്നിക്കോട് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.