ETV Bharat / state

അപകടത്തിൽപ്പെട്ട കാറിൽനിന്നും 19 കിലോ കഞ്ചാവ് കണ്ടെത്തി; 4 പേർ പിടിയിൽ

കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ (16.01.2023) രാത്രി നിർത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിച്ച കാറിൽ നിന്നാണ് ലഹരിവസ്‌തുക്കൾ കണ്ടെത്തിയത്.

കോഴിക്കോട്  കാറിൽനിന്നും ലഹരിവസ്‌തുക്കൾ കണ്ടെത്തി  മൂഴിക്കലിൽ  kozhikode  kozhikode local news  kozhikode car accident  drugs found from accident car  കോഴിക്കോട് കാർ അപകടം
കോഴിക്കോട് മൂഴിക്കൽ
author img

By

Published : Jan 17, 2023, 10:49 AM IST

കോഴിക്കോട്: ലഹരിമരുന്ന് കടത്തുകയായിരുന്ന കാർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് മൂഴിക്കലിൽ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നിർത്തിയിട്ട കണ്ടെയ്‌നർ ലോറിക്ക് പിന്നിൽ കാർ ഇടിച്ചത്. നാട്ടുകാർ ഓടിക്കൂടി കാറിലുണ്ടായിരുന്ന രണ്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിൽ നിന്നും ഇവർ മുങ്ങുകയായിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കാറിൽ നിന്നും 19 കിലോ കഞ്ചാവ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അടിവാര സ്വദേശികളായ നാല് പേരെ ചേവായൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മെഡിക്കൽ കോളജിൽ നിന്ന് രക്ഷപ്പെട്ട രണ്ടു പേരും ഇവരുടെ സഹായികളുമാണ് കസ്‌റ്റഡിയിലുള്ളത്.

അപകടത്തിൽ കണ്ണിന് പരിക്കേറ്റ ഒരാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. വയനാട്ടിൽ നിന്നും ലഹരി ഉത്‌പന്നങ്ങൾ കോഴിക്കോട് എത്തിച്ച് വിൽക്കുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട KL 10 AK 6431 നമ്പർ കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്ത് വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.