കോഴിക്കോട്: ലോക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ പിടികൂടാൻ മാവൂരിൽ ഡ്രോൺ നിരീക്ഷണം തുടങ്ങി. വെള്ളിയാഴ്ച വൈകിട്ട് മാവൂർ ടൗണിലും ഊർക്കടവ് പാലത്തിന് സമീപത്തും പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തി. അടുത്ത ദിവസങ്ങളിൽ മറ്റ് ഭാഗങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് മാവൂർ പൊലീസ് അറിയിച്ചു.
സിഐ ആർ. അശോകൻ, മാവൂർ എസ്.ഐ കെ. ശ്യാം തുടങ്ങിയവർ നേതൃത്വം നൽകി.