കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ മലപ്പുറം സ്വദേശി വിനീഷാണ് രക്ഷപ്പെട്ടത്. ഇന്നലെ (ഓഗസ്റ്റ് 14) രാത്രിയാണ് സംഭവം.
കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയുടെ വിരലില്‍ മോതിരം കുരുങ്ങിയത് അഴിച്ചു മാറ്റാൻ അഗ്നി രക്ഷാസേന എത്തിയിരുന്നു. എന്നാല്‍ മോതിരം അഴിച്ച് മാറ്റുന്നതിനിടെയാണ് വിനീഷ് രക്ഷപ്പെട്ടതെന്നാണ് സൂചന. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൂന്ന് ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
കൊലക്കേസില്‍ പ്രതിയായി റിമാന്‍ഡിലിരിക്കെ വിനീഷ് നേരത്തെ ആത്മഹത്യാശ്രമം നടത്തിയിരുന്നു.
also read: തുടര്‍ വീഴ്‌ച ; വെള്ളിമാടുകുന്ന് ബാലിക മന്ദിരത്തില്‍ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായി