ETV Bharat / state

യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മേപ്പയ്യൂർ സ്വദേശി ദിപാഷ് തിരിച്ചെത്തി

author img

By

Published : Apr 26, 2022, 9:33 PM IST

കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു. മൂന്നു മലയാളികൾ അടക്കം ഏഴ് ഇന്ത്യാക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.

Dipash captive by the Houthi rebels yamen  Dipash Return Back  ഹൂതി വിമതരുടെ തടവിലായിരുന്ന മേപ്പയ്യൂർ സ്വദേശി തിരിച്ചെത്തി  മേപ്പയ്യൂർ സ്വദേശി ദിപാഷ് തിരിച്ചെത്തി
യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മേപ്പയ്യൂർ സ്വദേശി ദിപാഷ് തിരിച്ചെത്തി

കോഴിക്കോട്: യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മേപ്പയ്യൂർ സ്വദേശി ദിപാഷ് തിരിച്ചെത്തി. കരിപ്പൂർ വിമാനത്താവളം വഴിയാണ് ദിപാഷ് നാട്ടിലെത്തിയത്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ദിപാഷുൾപ്പെടെ ജോലിനോക്കിയിരുന്ന കപ്പൽ ജനുവരിയിലാണ് ഹൂതി വിമതർ പിടിച്ചെടുത്തത്.

കപ്പലിലുണ്ടായിരുന്ന ദിപാഷ് അടക്കമുള്ള 11 ജീവനക്കാരെ തടവിലാക്കുകയായിരുന്നു. മൂന്നു മലയാളികൾ അടക്കം ഏഴ് ഇന്ത്യാക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്. മോചിതരായ 7 പേരും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ എത്തിയിരുന്നു. ആലപ്പുഴ ഏവൂർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മറ്റ് മലയാളികൾ. അബുദാബിയിലെ ലിബാ മറൈൻ സർവീസിന്‍റെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിലെ ജീവനക്കാരാണിവർ.

ജനുവരി രണ്ടിന് രാത്രിയിലാണ് ചെങ്കടലിലെ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്ന് വിമതർ കപ്പൽ റാഞ്ചിയത്. യമനിലെ സോകോത്ര ദ്വീപിൽനിന്ന്‌ സൗദിയിലെ ജിസാൻ തുറമുഖത്തേക്ക്‌ മെഡിക്കൽ ഉപകരണങ്ങളും വാർത്താ വിനിമയ സുരക്ഷാ ഉപകരണങ്ങളുമായുള്ള യാത്രയിലായിരുന്നു സംഘം. സൈനിക ഉപകരണങ്ങളാണ്‌ കപ്പലിലെന്ന്‌ തെറ്റിദ്ധരിച്ചായിരുന്നു റാഞ്ചൽ.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.