കോഴിക്കോട്: യമനില്‍ ഹൂതി വിമതര്‍ തട്ടികൊണ്ടുപോയ കോഴിക്കോട് മേപ്പയൂര്‍ സ്വദേശി ദിപാഷ് മോചിതനായി. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ദിപാഷ് നാട്ടിലെത്തുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അബുദബിയില്‍ കപ്പല്‍ ജോലിക്കാരനായിരുന്നു ദിപേഷ്.
ജനുവരി രണ്ടിനാണ് ചെങ്കടലിലെ തുറമുഖ പട്ടണമായ ഹുദൈദ തീരത്തുനിന്നാണ് 11 ജീവനക്കാരടങ്ങുന്ന കപ്പല്‍ വിമതര്‍ റാഞ്ചിയത്. യമനിലെ സോകോത്ര ദ്വീപിൽനിന്ന് സൗദിയിലെ ജിസാൻ തുറമുഖത്തേക്ക് മെഡിക്കൽ ഉപകരണങ്ങളും വാർത്ത വിനിമയ സുരക്ഷ ഉപകരണങ്ങളുമായുള്ള യാത്രയിലായിരുന്നു സംഘം. സൈനിക ഉപകരണങ്ങളാണ് കപ്പലിലെന്ന് തെറ്റിദ്ധരിച്ചായിരുന്നു റാഞ്ചൽ.
ആലപ്പുഴ ഏവൂർ സ്വദേശി അഖിൽ, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മറ്റ് മലയാളികൾ
also read: യമനിൽ ഹൂതി വിമതർ ബന്ധികളാക്കിയവരെ വിട്ടയച്ചു; സംഘത്തിൽ ഏഴ് ഇന്ത്യക്കാർ