ETV Bharat / state

Dhanyasree Second Rank In The PG Examination : ധന്യശ്രീയുടെ രണ്ടാം റാങ്കിന് പത്തരമാറ്റ് തിളക്കം ; സ്വപ്‌നതുല്യ നേട്ടം പ്രതിസന്ധികളോട് പൊരുതി - കോഴിക്കോട്

Dhanyasree was ranked second in the PG examination of Central-Kerala University : കാസർകോട് പെരിയയിലെ കേന്ദ്ര കേരള സർവകലാശാലയിലാണ് എംഎ മലയാളം പഠനം പൂർത്തിയാക്കിയത്

ധന്യശ്രീ  Dhanyasree Kozhikode  Central university of Kerala  കേന്ദ്ര കേരള സർവകലാശാല  കോഴിക്കോട്  Kozhikode news
Dhanyasree second rank in the PG examination of Central Kerala University
author img

By ETV Bharat Kerala Team

Published : Oct 28, 2023, 10:58 PM IST

കേന്ദ്ര-കേരള സർവകലാശാലയിൽ നിന്ന് തിളക്കമാർന്ന വിജയവുമായി ധന്യശ്രീ

കോഴിക്കോട്: ചാത്തമംഗലം നായർകുഴിപറമ്പിൽ ധന്യശ്രീയുടെ രണ്ടാം റാങ്കിന് പത്തരമാറ്റിന്‍റെ തിളക്കം. പരിമിതമായ സൗകര്യങ്ങളെല്ലാം മറന്ന് പഠനത്തിൽ മാത്രം ശ്രദ്ധയൂന്നിയപ്പോൾ എംഎ മലയാളത്തിൽ തേടിയെത്തിയത് രണ്ടാം റാങ്ക്. കേന്ദ്ര-കേരള സർവകലാശാലയുടെ പി.ജി പരീക്ഷയിലാണ് ധന്യശ്രീ രണ്ടാം റാങ്കിന് അർഹയായത്. കാസർകോട് പെരിയയിലെ കേന്ദ്ര കേരള സർവകലാശാലയിലാണ് എംഎ മലയാളം പഠനം പൂർത്തിയാക്കിയത്.

ചിട്ടയായ പഠനവും പരന്ന വായനയുമാണ് ധന്യശ്രീയെ റാങ്കിന് അർഹയാക്കിയത്. മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും റാങ്ക് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ധന്യശ്രീ പറഞ്ഞു. ഇപ്പോൾ വയനാട് കണിയാമ്പറ്റയിലെ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ സെന്‍ററിൽ ബി.എഡിന് പഠിക്കുകയാണ് ധന്യശ്രീ. സാധാരണ തൊഴിലാളിയായ ശ്രീനിവാസന്‍റെയും തൊഴിലുറപ്പ് തൊഴിലാളിയായ രുക്‌മണിയുടെയും ഏക മകളാണ് നാടിനാകെ അഭിമാനമായി മാറിയ ധന്യശ്രീയെന്ന ഈ രണ്ടാം റാങ്കുകാരി.

ഒന്ന് മുതൽ പത്താം ക്ലാസ് വരെ വീടിന് തൊട്ടടുത്തുള്ള നായർക്കുഴി ഗവൺമെന്‍റ് ഹൈസ്‌കൂളിലായിരുന്നു പഠനം. തുടർന്ന് ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസ് ഗ്രൂപ്പിൽ പ്ലസ് ടു പഠിച്ചു. അതിനുശേഷമാണ് മലയാളത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെ തുടർന്ന് മലബാർ ക്രിസ്ത്യൻ കോളജിൽ ബി.എ മലയാളം ബിരുദ പഠനത്തിനായി ചേർന്നത്. അവിടത്തെ അധ്യാപകരുടെ മാർഗനിർദേശമനുസരിച്ചാണ് ധന്യശ്രീ എംഎ മലയാളം തെരഞ്ഞെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.