കോഴിക്കോട്: വടകര എംഎൽഎ കെ.കെ രമയ്‌ക്ക് വധഭീഷണിക്കത്ത്. 'പയ്യന്നൂർ സഖാക്കൾ' എന്ന പേരിലാണ് ഭീഷണിക്കത്ത് വന്നത്. ഞങ്ങളുടെ പൊന്നോമന പുത്രൻ മുഖ്യമന്ത്രി പിണറായിക്കെതിരെ പറഞ്ഞാൽ തീർക്കേണ്ടി വരുമെന്നായിരുന്നു കത്തിൽ എഴുതിയിരുന്നത്.
ഭരണം പോകുന്നതൊന്നും ഞങ്ങൾക്ക് വിഷയമല്ല. പയ്യന്നൂരിലേക്ക് വന്നാൽ കാണിച്ച് തരാം എന്നും കോൺഗ്രസ് നേതാക്കൾക്ക് വേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്. അവരും സൂക്ഷിച്ചിരുന്നോ എന്നും കത്തിൽ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് പോസ്റ്റ് ചെയ്‌ത കത്ത് തിരുവനന്തപുരം എംഎൽഎ ഹോസ്റ്റലിലാണ് ലഭിച്ചത്. സംഭവത്തിൽ കെ.കെ രമ ഡിജിപിക്ക് പരാതി നൽകി.
More read:- ടി.പി ചന്ദ്രശേഖരന്‍റെ മകന് വധ ഭീഷണി