കോഴിക്കോട്: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സസ്‌പെന്‍ഷന്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് കെപി അനില്‍കുമാര്‍. എന്ത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പറയുന്നതെന്ന് കെപി അനില്‍കുമാര്‍ ചോദിച്ചു. പാര്‍ട്ടി കല്‍പ്പിച്ചിട്ടുള്ള സീമകള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കാം എന്നാല്‍ അതിന് മുന്‍പ് വിശദീകരണം തേടുകയെന്ന ഉത്തരവാദിത്തം പാര്‍ട്ടി ചെയ്‌തിട്ടില്ലെന്നും അനില്‍കുമാര്‍ ആരോപിച്ചു.
ഒരു വിശദീകരണം പോലും ചേദിക്കാതെയുള്ള ഇപ്പോഴത്തെ നടപടി അംഗീകരിക്കാനാകില്ലെന്നും താന്‍ ഇപ്പോഴും എഐസിസി അംഗമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. എഐസിസിയുടെ അംഗീകാരമില്ലാതെ നടപടി വരുന്നതെങ്ങനെയാണ്. ഇതില്‍ എഐസിസിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More: കെ ശിവദാസന്‍ നായരെയും കെപി അനിൽ കുമാറിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തു
അതേസമയം പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും തിരുത്തി പറയാന്‍ തയ്യാറല്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് ജില്ലയിലെ മികച്ച പ്രവര്‍ത്തകനാകണമെന്ന് ആഗ്രഹിച്ചു. എംപി-എംഎല്‍എ രാഷ്‌ട്രീയമാണ് സംഘടനയില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അനില്‍കുമാര്‍ ആരോപിച്ചു.
Also Read: കുഴഞ്ഞു മറിഞ്ഞ് കോൺഗ്രസ്; അതൃപ്തി പരസ്യമാക്കി മുതിർന്ന നേതാക്കൾ
എംപി എംകെ രാഘവനെതിരെയും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനെതിരെയും അനില്‍കുമാര്‍ രൂക്ഷ വിമര്‍ശിച്ചു. എംകെ രാഘവനാണ് കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ ഇന്നത്തെ അവസ്ഥയ്‌ക്ക് കാരണമെന്നും അനില്‍കുമാര്‍ ആരോപിച്ചു.