ETV Bharat / state

കനത്ത മഴ; ചാത്തമംഗലത്തും മാവൂരിലും വ്യാപക നഷ്ടം - കോഴിക്കോട് ജില്ലയില്‍ മഴ മുന്നറിയിപ്പ്

ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിലാണ് നഷ്ടമുണ്ടായത്. ഇന്നും നാളെയും മഴ ശക്തമായ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.

damage due to rains  Calicut Rain update  Kerala rain  Chathamangalam  Mavoor  മാവൂര്‍  ചാത്തമംഗലം  മഴ മുന്നറിയിപ്പ്  കോഴിക്കോട് ജില്ലയില്‍ മഴ മുന്നറിയിപ്പ്  കാലാവസ്ഥാ മുന്നറിയിപ്പ്
കനത്ത മഴ; ചാത്തമംഗലത്തും മാവൂരിലും വ്യാപക നഷ്ടം
author img

By

Published : Nov 9, 2021, 3:29 PM IST

Updated : Nov 9, 2021, 3:39 PM IST

കോഴിക്കോട്: മാവൂരിലും ചാത്തമംഗലത്തും മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. ഇന്നലെ രാത്രി മുതൽ പെയ്ത കനത്ത മഴയിലാണ് നഷ്ടമുണ്ടായത്. പ്രദേശത്ത് പല വീടുകളുടെയും സമീപം മണ്ണടിയുകയും, മതിലുകൾ മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.

കനത്ത മഴ; ചാത്തമംഗലത്തും മാവൂരിലും വ്യാപക നഷ്ടം

ഇതോടെ വീട്ടിൽ ഉള്ളവരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിതാമസിക്കാനോ, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാനോ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. ചാത്തമംഗലം പഞ്ചായത്തിലെ പരുത്തിപ്പാറ കോളനിയിലെ ഏഴ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

Also Read: മുല്ലപ്പെരിയാര്‍ ബേബി ഡാം ബലപ്പെടുത്തണം; കേരളത്തിന് കേന്ദ്രത്തിന്‍റെ കത്ത്

ഇന്നും നാളെയും മഴ ശക്തമായ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് ഉള്ളതിനാൽ കൂടുതൽ നടപടികൾ സ്വീകരിക്കാനും റവന്യൂ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Last Updated : Nov 9, 2021, 3:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.