ETV Bharat / state

ഇനിയെങ്കിലും പ്രതിസന്ധി തീരുമോ..? രാഹുലിനെ സ്വീകരിച്ച് കെ.പി.സി.സി - കോണ്‍ഗ്രസില്‍ പ്രതിസന്ധി

കെപിസിസി നേതൃത്വത്തിനെതിരെ മുൻ കെപിസിസി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഉയർത്തിയ വിമർശനവും സുധീരന്‍റെ രാജിയും ചർച്ചയായേക്കും.

Rahul Gandhi in Kerala  Rahul Gandhi  Crisis continues  Crisis continues in Congress  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി കേരളത്തില്‍  പ്രതിസന്ധി തുടരുന്നു  കോണ്‍ഗ്രസില്‍ പ്രതിസന്ധി  കെപിസിസി
കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു; രാഹുൽ ഗാന്ധി കേരളത്തില്‍
author img

By

Published : Sep 29, 2021, 11:14 AM IST

Updated : Sep 29, 2021, 1:46 PM IST

കോഴിക്കോട്: കോണ്‍ഗ്രസില്‍ പ്രതിസന്ധികളും പടലപ്പിണക്കങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെത്തി. രാവിലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും ചേര്‍ന്ന് സ്വീകരിച്ചു. കടവ് റിസോര്‍ട്ടിൽ വച്ച് ഇരുവരും രാഹുലുമായി ചർച്ച നടത്തും.

കെപിസിസി നേതൃത്വത്തിനെതിരെ മുൻ കെപിസിസി പ്രസിഡന്‍റുമാരായ മുല്ലപ്പള്ളി രാമചന്ദ്രനും വിഎം സുധീരനും ഉയർത്തിയ വിമർശനവും സുധീരന്‍റെ രാജിയും ചർച്ചയായേക്കും. തുടർച്ചയായി മുതിർന്ന നേതാക്കുടെ ഭാഗത്തു നിന്നും പരാതികളുയരുന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന് കേരള നേതൃത്വത്തോട് അതൃപ്തിയുണ്ട്.

കൂടുതല്‍ വായനക്ക്: കെപിസിസി പുനഃസംഘടന; രാഹുല്‍ ഗാന്ധി - കെ സുധാകരന്‍ കൂടിക്കാഴ്ച ഇന്ന്

ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുമായുള്ള പ്രതിപക്ഷ നേതാവിന്‍റെ കെപിസിസി പ്രസിഡന്‍റിന്‍റേയും കൂടിക്കാഴ്ച്ചക്ക് ഏറെ പ്രാധാന്യമുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പുണ്ട്. അദ്ദേഹവും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇനിയെങ്കിലും പ്രതിസന്ധി തീരുമോ..? രാഹുലിനെ സ്വീകരിച്ച് കെ.പി.സി.സി

മണ്ഡലത്തില്‍ എത്തുന്ന രാഹുല്‍ ഗാന്ധി കാളികാവിലെ ഡയാലിസിസ് സെന്‍റര്‍, തിരുവമ്പാടിയിൽ മുതിർന്ന പൗരന്മാർക്കുള്ള വിശ്രമകേന്ദ്രം എന്നിവ ഉദ്ഘാടനം ചെയ്യും. മർക്കസ് നോളജ് സിറ്റിയുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. വ്യാഴാഴ്ച രാവിലെ കരിപ്പൂരിൽ നിന്നും രാഹുൽ ഗാന്ധി ദില്ലിയിലേക്ക് മടങ്ങും.

Last Updated : Sep 29, 2021, 1:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.