ETV Bharat / state

വനിത അംഗത്തെ പീഡിപ്പിച്ച കേസ്; രണ്ട് സിപിഎം പ്രവർത്തകര്‍ പിടിയിൽ

സിപിഎം വനിത അംഗത്തെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പരാതിയിലാണ് അറസ്റ്റ്.

vadakara women worker raped  cpm worker raped  vadakara cpm woker raped  muleri rape  vadakara rape  വനിത അംഗത്തെ പീഡിപ്പിച്ച കേസ്  രണ്ട് സിപിഎം പ്രവർത്തകൾ പിടിയിൽ  വടകര പീഡനം  വടകര മുളേരി പീഡനം  സിപിഎം പ്രവർത്തകർ അറസ്റ്റിൽ
വനിത അംഗത്തെ പീഡിപ്പിച്ച കേസ്; രണ്ട് സിപിഎം പ്രവർത്തകൾ പിടിയിൽ
author img

By

Published : Jun 28, 2021, 9:21 AM IST

Updated : Jun 28, 2021, 11:40 AM IST

കോഴിക്കോട്: വടകരയിൽ സിപിഎം വനിത അംഗത്തെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന രണ്ട് സിപിഎം പ്രവർത്തകർ പിടിയിൽ. സിപിഎം മുളേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് എന്നിവരാണ് പിടിയിലായത്.

കരിമ്പന പാലത്ത് വച്ചാണ് തിങ്കളാഴ്ച പുലർച്ചെ ഇരുവരെയും പൊലിസ് കസ്റ്റഡിയിലെടുത്തത്. വനിത അംഗത്തെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത പരാതിയിലാണ് അറസ്റ്റ്.

വടകര ബാങ്ക് റോഡിന് സമീപം താമസിക്കുന്ന സ്ത്രീയുടെ പരാതിയെ തുടർന്ന് വടകര പൊലീസാണ് കേസെടുത്തത്. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് കതക് തള്ളിതുറന്ന് അകത്തുകയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

ഇതിന് ശേഷവും മൂന്ന് തവണ ഇത്തരത്തില്‍ പീഡനം തുടര്‍ന്നു. ഡിവൈഎഫ്ഐ നേതാവ് ലിജീഷിനോട് ഇക്കാര്യം പറഞ്ഞെങ്കിലും ഇയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. നിരന്തരം ഇവരുടെ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ വടകര പൊലീസില്‍ പരാതി നല്‍കിയത്.

Also Read: വടകരയിൽ വീട്ടമ്മയെ ബലാത്സംഗം ചെയ്‌ത സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

അതേസമയം ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി സിപിഎം നേതൃത്വം അറിയിച്ചിരുന്നു.

Last Updated : Jun 28, 2021, 11:40 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.