കോഴിക്കോട്: സിപിഎം 23 ആം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ ജില്ല സമ്മേളനത്തിന്‍റെ ഒരുക്കം പൂർത്തിയായെന്ന് സിപിഐഎം ജില്ല സെക്രട്ടറി പി.മോഹനൻ. ജനുവരി 10, 11, 12 തിയ്യതികളിൽ കോഴിക്കോട് ബീച്ചിലെ സമുദ്ര ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജീകരിച്ച എം. കേളപ്പൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. ജില്ല സമ്മേളനത്തിന്‍റെ ഭാഗമായ 16 ഏരിയാ സമ്മേളനങ്ങളും പൂർത്തിയായി.
ഏരിയകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 208 പ്രതിനിധികളും ജില്ല കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 250 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്നും പി.മോഹനൻ കോഴിക്കോട് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. തോട്ടത്തിൽ രവീന്ദ്രൻ MLA , എ.പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.