കോഴിക്കോട്: ജില്ലയില്‍ 926 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1057 പേര്‍ രോഗമുക്തരായി. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 896 പേര്‍ക്കാണ് രോഗം ബാധിച്ചത്.
8034 പേരെ പരിശോധനക്ക് വിധേയരാക്കി. 11.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 11183 ആയി. എട്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1057 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ 230ആണ്. പുതുതായി വന്ന 832 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31541പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 1,15,478 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 385 പേര്‍ ഉള്‍പ്പെടെ 3570 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. 8034 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 4,95,853 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4,94,927 എണ്ണത്തിന്‍റെ ഫലം ലഭിച്ചു. ഇതില്‍ 4,59,496 എണ്ണം നെഗറ്റീവ് ആണ്. സാമ്പിളുകളില്‍ 926 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
പുതുതായി വന്ന 296 പേര്‍ ഉള്‍പ്പെടെ ആകെ 4830 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 501 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ് കെയര്‍ സെന്ററുകളിലും 4245 പേര്‍ വീടുകളിലും, 84 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 8 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 44208 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.