ETV Bharat / state

കോഴിക്കോട് കാരശ്ശേരി ആദിവാസി മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷം - കാരശ്ശേരി കൊവിഡ്

കൊവിഡ് വ്യാപനം തടയാനുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതാണ് രോഗവ്യാപനത്തിന് കാരണമെന്ന് അധികൃതർ പറയുന്നു.

kozhikode covid  karassery covid  karassery tribal colony covid  കോഴിക്കോട് കൊവിഡ്  കാരശ്ശേരി കൊവിഡ്  കാരശ്ശേരി ആദിവാസി കോളനി കൊവിഡ്
കോഴിക്കോട് കാരശ്ശേരി ആദിവാസി മേഖലകളിൽ രൂക്ഷമായി കൊവിഡ് വ്യാപനം
author img

By

Published : May 26, 2021, 10:44 AM IST

കോഴിക്കോട്: ജില്ലയിലെ കാരശ്ശേരി പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ കൊവിഡ് വ്യാപനം രൂക്ഷം. കാരശ്ശേരി പഞ്ചായത്തിലെ മൈസൂർ മല തോട്ടക്കാട് പ്രദേശങ്ങളിലെ ആദിവാസി കോളനികളിലാണ് കൊവിഡ് പടർന്ന് പിടിക്കുന്നത്. പ്രദേശത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നീക്കം. ഇതിൻ്റെ ഭാഗമായി ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. മൈസൂർ മല കോളനിയിൽ 20 ലധികം പേർക്കും തോട്ടക്കാട് പൈക്കാടൻമല കോളനിയിൽ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

അധികൃതർ മാധ്യമങ്ങളോട്

വാർഡ് മെമ്പർമാരുടേയും ആർആർടി വളണ്ടിയർമാരുടേയും നിർദേശങ്ങൾ മാനിക്കാതെ പ്രദേശവാസികൾ കൂട്ടം കൂടി നിൽക്കുന്നതാണ് രോഗ വ്യാപനത്തിന് പ്രധാന കാരണമെന്ന് വാർഡ് മെമ്പർമാർ പറയുന്നു. നിലവിൽ പൊലീസ് പട്രാേളിംഗ് ശക്തമാണങ്കിലും ഇടവഴികളിൽ ഉൾപ്പെടെ പട്രാേളിംഗ് നടത്തണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു. കോളനികളിലെ ചില വീടുകളിൽ വ്യാജവാറ്റ് നടക്കുന്നതായുള്ള വിവരും യോഗത്തിൽ പങ്കുവെച്ചു. ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. രോഗബാധിതരിൽ വീടുകളിൽ സൗകര്യങ്ങൾ ഇല്ലാത്തവരെ മരഞ്ചാട്ടിയിലെ ഡിസിസിയിലേക്ക് മാറ്റിയതായി ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. കൃത്യമായ പരിശോധന നടത്തുന്നുണ്ടെങ്കിലും മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് രോഗം പടരാൻ കാരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കി.

Also Read: മൊഡേണയുടെ ഒറ്റ ഡോസ് വാക്‌സിൻ 2022ൽ, 5 കോടി ഡോസ് തയ്യാറെന്ന് ഫൈസർ

ഗ്രാമ പഞ്ചായത്തിലെ കോളനികളിൽ രോഗ വ്യാപനം നിയന്ത്രിക്കാൻ നടപടികൾ ശക്തമാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സ്‌മിത പറഞ്ഞു. കോളനികളിൽ ബോധവത്ക്കരണ പ്രവൃത്തികൾ ഉൾപ്പെടെ നടത്തുമെന്നും വ്യാജ വാറ്റുൾപ്പെടെ തടയുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. അതേസമയം കൊവിഡ് കേസുകൾ വർധിച്ചു വരുന്നത് കാർഷിക മേഖലയായ ഈ പ്രദേശങ്ങളിൽ മറ്റ് കർഷകർക്കും ദുരിതമാവുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളം ഉൾപ്പെടെ വാങ്ങുന്നതിന് പുറത്ത് പോവാൻ പോലും പറ്റാത്ത അവസ്ഥയാണ്. ഈ പ്രശ്‌നം ജില്ല കലക്‌ടറുടെ ശ്രദ്ധയിൽപ്പെടുത്താനും യോഗത്തിൽ തീരുമാനമായി.

Also Read: ബ്ലാക്ക് ഫംഗസിനെ ഗൗരവ രോഗമായി പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ

അതിനിടെ ആർആർടി വളണ്ടിയർമാരല്ലാത്തവരും രോഗവ്യാപനം കൂടിയ സ്ഥലങ്ങളിൽ സന്ദർശനം നടത്തുന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് വി.പി. സ്‌മിത, സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷരായ സത്യൻ മുണ്ടയിൽ, ജിജിത സുരേഷ്, താമരശേരി ഡിവൈഎസ്‌പി എൻ. സന്തോഷ്, മുക്കം എസ്ഐ കെ. രാജീവ്, കാരശ്ശേരി മെഡിക്കൽ ഓഫീസർ ഡോ. സജ്‌ന, പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.