കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോർപറേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. വാർഡ്‌തല പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. കണ്ടെയ്ൻമെൻ്റ് സോണുകളിൽ വിവാഹ ചടങ്ങുകളിൽ ഇളവുണ്ടാകില്ല. ഹോട്ടലുകളുടെ പ്രവൃത്തി സമയം വർധിപ്പിക്കില്ല. വാർഡ് അടിസ്ഥാനത്തിൽ ഞായറാഴ്ചകളിൽ വാക്സിനേഷൻ സംഘടിപ്പിക്കും. മൊബൈൽ യൂണിറ്റുകളിൽ പ്രദേശങ്ങളിലേക്ക് ചെന്ന് മുതിർന്നവർക്ക് വാക്സിനേഷനും ടെസ്റ്റും നടത്താനും തീരുമാനമായി. ബീച്ചാശുപത്രി കൊവിഡ് ആശുപത്രിയാക്കി ഉയർത്തിയതായും കൗൺസിൽ യോഗം അറിയിച്ചു.
Also read:കോഴിക്കോട് അടിയന്തര കൗണ്‍സില്‍ യോഗം ആരംഭിച്ചു
കോഴിക്കോട് വെള്ളിയാഴ്‌ച മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1560 പേര്‍ക്കാണ്. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.20 ശതമാനമാണ്. രോഗ വ്യാപനം ഏറ്റവും കൂടുതല്‍ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലാണ്. കോര്‍പറേഷനില്‍ മാത്രം ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി. ജില്ലയില്‍ വെള്ളിയാഴ്ച മാത്രം കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കിയത് 37 വാര്‍ഡുകളാണ്. ഇവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ പൊതു-സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Also read:കോഴിക്കോട് കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ 144 പ്രഖ്യാപിച്ചു