കോഴിക്കോട്: കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ള ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിറക്കി. കൊവിഡ് മാനദണ്ഡം ലംഘിക്കപ്പെടുന്നത് ജില്ലയിലെ പല സ്ഥലങ്ങളിലും രോഗ വ്യാപനം രൂക്ഷമാക്കിയെന്നും നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. 10 വയസിന് താഴെ പ്രായമുള്ളവരും 60 വയസിന് മുകളിൽ പ്രായമുള്ള വാക്സിൻ സ്വീകരിക്കാത്തവരും തിരക്കുള്ള ഇടങ്ങളില്‍ പോവരുത്.
വിവാഹങ്ങളില്‍ ഒരേസമയം 100 ല്‍ കൂടുതല്‍ പേര്‍ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാന്‍ പാടില്ല. വിവാഹ ചടങ്ങുകള്‍ പരമാവധി 2 മണിക്കൂറായി നിജപ്പെടുത്തേണ്ടതാണ്. റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും ഫുഡ് ജോയന്‍റുകളിലും സാമൂഹിക അകലം ഉറപ്പുവരുത്തതിനായി 50 ശതമാനം ആളുകളെ മാത്രമെ ഒരേ സമയം പ്രവേശിപ്പിക്കാന്‍ പാടുള്ളു. പാർസൽ സംവിധാനം ഏർപ്പെടുത്തുകയും സാമൂഹിക അകലം ഉറപ്പുവരുത്തുന്നതിനായി ക്യൂ അടയാളപ്പെടുത്തേണ്ടതുമാണ്. ഷോപ്പിങ് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പൊതുജനങ്ങള്‍ സന്ദര്‍ശിക്കുന്ന സ്ഥാപനങ്ങൾ എന്നിവ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എയര്‍ കണ്ടീഷന്‍ സംവിധാനം നിര്‍ത്തിവെക്കേണ്ടതും പകരം ഫാനുകള്‍ ഉപയോഗിക്കാവുന്നതുമാണ്.
ഹാര്‍ബര്‍, ഫിഷ് ലാന്‍റിങ് സെന്‍റർ എന്നിവിടങ്ങളിലും എല്ലാവിധ മാര്‍ക്കറ്റുകളിലും ബാരിക്കേഡുകള്‍ സ്ഥാപിച്ച് പൊതുജനങ്ങളെ നിയന്ത്രിക്കും. മത്സ്യമാര്‍ക്കറ്റുകളിലെ ഒരോ കൗണ്ടറുകളും തമ്മില്‍ 5 മീറ്റര്‍ അകലവും, ഉപഭോക്താക്കള്‍ക്കിടയില്‍ 1 മീറ്റര്‍ അകലവും പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച ബോര്‍ഡ് പൊതുജനങ്ങൾ കാണത്തക്കവിധം പ്രദര്‍ശിപ്പിക്കേണ്ടതാണ്.
ഷോപ്പ് മുറികളുടെയോ സ്ഥാപനങ്ങളുടെയോ വിസ്തിര്‍ണത്തിന് ആനുപാതികമായി 30 ചതുരശ്രമീറ്ററിന് ഒരാള്‍ എന്ന നിലയില്‍ മാത്രമേ അകത്ത് പ്രവേശിപ്പിക്കാന്‍ പാടുള്ളു. ഷോപ്പിന്‍റെ വിസ്തീര്‍ണവും, ഷോപ്പിനകത്ത് പ്രവേശിക്കാന്‍ അനുവദനീയമായ ആളുകളുടെയും എണ്ണം പുറത്ത് നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. പൊതുജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കിയുള്ള വിൽപനകള്‍ അനുവദിക്കില്ല. അവശ്യസാധനങ്ങളുടേത് ഒഴികെയുള്ള ജില്ലയിലെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും രാത്രി 9 മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. വ്യാപാര, വാണിജ്യ അനുബന്ധ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിര്‍ബന്ധമായും കൊവിഡ് ടെസ്റ്റിന് വിധേയമാക്കേണ്ടതാണ്. ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കണം. നിബന്ധനകള്‍ പാലിക്കപ്പെടാത്ത പക്ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സെക്ടര്‍ മജിസ്ട്രേറ്റും പൊലീസും ചേർന്ന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
read more: പൊതുപരിപാടികള്‍ 2 മണിക്കൂര്‍,കടകള്‍ രാത്രി 9 വരെ';സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി