ETV Bharat / state

കൊവിഡ് വ്യാപനം; കോഴിക്കോട് നഗരത്തില്‍ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ഹെല്‍ത്ത് സ്‌ക്വാഡ്

വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർ 15 ദിവസത്തിലൊരിക്കൽ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും നിർദേശം

കൊവിഡ് വ്യാപനം  ബീച്ചിലും മിഠായിത്തെരുവിലും ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും  കോഴിക്കോട് വാർത്ത  kozhikodu news  kerala news  കേരള വാർത്ത  കൊവിഡ്‌ വ്യാപന വാർത്ത  Covid diffusion news  Health Squad will intensify operations on the beach and on mittayi Street
കൊവിഡ് വ്യാപനം; ബീച്ചിലും മിഠായിത്തെരുവിലും ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും
author img

By

Published : Feb 15, 2021, 12:36 PM IST

കോഴിക്കോട്: കോർപറേഷൻ പരിധിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബീച്ച്, മിഠായിത്തെരുവ് എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് പ്രവർത്തനം ശക്തമാക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോർപറേഷനിൽ നടത്തിയ സർവകക്ഷി യോഗത്തിലും വ്യാപാര സംഘടനകളുടെ യോഗത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു.

വാർഡ് ആർആർടികൾ പുനഃസംഘടിപ്പിക്കും. യോഗങ്ങളിൽ വ്യാപാര സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കും. പൊതുയിടങ്ങളിൽ കൈ കഴുകുന്നതിനുള്ള ഇടങ്ങൾ വീണ്ടുമൊരുക്കും. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ സെക്ടറൽ മജിസ്ട്രേറ്റുമാര്‍ നേരിട്ടെത്തി നിർദേശങ്ങൾ നൽകും. വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്നവർ 15 ദിവസത്തിലൊരിക്കൽ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും നിർദേശമുയർന്നു.

ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എസ്.ജയശ്രീ, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, ഹെൽത്ത് ഓഫിസർ ഡോ.ആർ.എസ്.ഗോപകുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.