ETV Bharat / state

മാവൂർ നിവാസികൾക്ക് ആശ്വാസം; കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാകുന്നു - covid care centre

പൈപ്പ്‌ലൈന്‍ സെന്‍റ് മേരീസ് സ്‌കൂളിലാണ് കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാകുന്നത്. 50 കിടക്കകളുടെ സൗകര്യമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററാണ് തുടങ്ങുന്നത്.

മാവൂർ  കൊവിഡ് ചികിത്സാ കേന്ദ്രം  സെന്‍റ് മേരീസ് സ്കൂൾ  kozhikode mavoor  covid care centre  st. mary's school
മാവൂർ നിവാസികൾക്ക് ആശ്വാസം; കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാകുന്നു
author img

By

Published : Jul 27, 2020, 12:45 PM IST

കോഴിക്കോട്: മാവൂരിൽ കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാകുന്നു. പൈപ്പ്‌ലൈന്‍ സെന്‍റ് മേരീസ് സ്‌കൂളിലാണ് കേന്ദ്രം ഒരുക്കുന്നത്. 50 കിടക്കകളുടെ സൗകര്യമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററാണ് സ്‌കൂളിൽ തുടങ്ങുന്നത്. സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി ഈയാഴ്‌ചയോടെ സെന്‍റർ പ്രവർത്തനമാരംഭിക്കും. കേന്ദ്രത്തിൽ 50 കിടക്കകൾ കൂടി ചേർക്കാനാണ് തീരുമാനം.

മാവൂർ നിവാസികൾക്ക് ആശ്വാസം; കൊവിഡ് ചികിത്സാ കേന്ദ്രം സജ്ജമാകുന്നു

തെങ്ങിലക്കടവിലെ ക്യാൻസർ ആശുപത്രി കൊവിഡ് ആശുപത്രിയാക്കാൻ ആലോചിക്കുന്നുണ്ട്. പെരുവയൽ ഗ്രാമ പഞ്ചായത്തിൽ എ.എഡ്യു.എച്ച് കോളജ് ഹോസ്റ്റൽ, കുറ്റിക്കാട്ടൂർ ബീ ലൈൻ പബ്ലിക് സ്‌കൂൾ എന്നിവിടങ്ങളിൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. എ.ഡബ്ല്യൂ.എച്ച് കോളജ് ഹോസ്റ്റൽ ഗ്രാമ പഞ്ചായത്തിന്‍റെ നേതൃത്വത്തിലാണ് സജ്ജീകരിച്ചത്. പഞ്ചായത്തിലെ രോഗികൾക്ക് മാത്രമായുള്ള കേന്ദ്രമാണ് ബീ ലൈൻ സ്‌കൂളിൽ ഒരുക്കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.