ETV Bharat / state

ചേമഞ്ചേരിയില്‍ ദമ്പതികൾ മരിച്ച നിലയിൽ, പൊലീസ് അന്വേഷണം തുടങ്ങി - മരിച്ച നിലയില്‍

കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റായ അശോക് കുമാർ, ഭാര്യ അനു രാജൻ എന്നിവരാണ് മരിച്ചത്.

couple died in kozhikode  couple died  suicide  suicide in kozhikode  kozhikode koyilandi  കൊയിലാണ്ടി  ചേമഞ്ചേരി  കൊയിലാണ്ടി ചേമഞ്ചേരി  ദമ്പതികൾ മരിച്ച നിലയിൽ  ആത്മഹത്യ  കോഴിക്കോട് വാർത്തകൾ  കൊയിലാണ്ടി വാർത്തകൾ  കോഴിക്കോട് കൊയിലാണ്ടി  മരിച്ച നിലയില്‍  ഭാര്യയും ഭര്‍ത്താവും മരിച്ച നിലയിൽ
ദമ്പതികൾ മരിച്ച നിലയിൽ
author img

By

Published : Jun 2, 2023, 12:40 PM IST

കോഴിക്കോട് : കൊയിലാണ്ടിക്ക് സമീപം ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് ഇന്നലെ രാത്രി വീട്ടുപറമ്പിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് മരിച്ച അശോക് കുമാര്‍.

പൂപ്പാറയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ : ഇടുക്കി പൂപ്പാറയിൽ മെയ് 21ന് യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. എസ്റ്റേറ്റ് പൂപ്പാറ പടിഞ്ഞാറേക്കുടി പൗൾരാജിന്‍റെ ഭാര്യ മുരുകേശ്വരിയാണ് മരിച്ചത്. ഇവരെ മെയ് 18 മുതൽ മുതൽ കാണാതായിരുന്നു. മെയ് 18 വ്യാഴാഴ്‌ച ധ്യാനത്തിന് പോയി രാത്രി തിരികെ എത്തിയതിന് ശേഷമാണ് യുവതിയെ കാണാതാകുന്നത്.

ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന്, പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് മെയ് 21ന് രാവിലെ എട്ട് മണിയോടെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലം ഉടമ രാവിലെ കൃഷിപ്പണക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്ന് വരികയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം യുവതിയുടേത് കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Also read : പൂപ്പാറയിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

നിർത്തിയിട്ടിരുന്ന ബസിൽ മൃതദേഹം : തിരുവനന്തപുരത്ത് വാമനപുരം കാരേറ്റ് ഭാഗത്തെ വർഷോപ്പിനുള്ളിൽ നിർത്തിയിട്ടിരുന്ന ബസിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. കമുകിൻകുഴി സ്വദേശി ബാബുവിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വർക്ഷോപ്പ് ജീവനക്കാർ ഇയാളുടെ മൃതദേഹം ബസിനുള്ളിൽ കണ്ടത്.

ഏറെനാളായി വർക്ഷോപ്പില്‍ നിർത്തിയിട്ടിരുന്ന ബസായിരുന്നു ഇത്. സീറ്റുകൾക്കിടയിൽ മരിച്ചുകിടക്കുകയായിരുന്നു. തുടർന്ന് സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്. ആക്രി പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്ന ബാബു വഴിയരികിലാണ് പലപ്പോഴും കിടന്നുറങ്ങിയിരുന്നത്.

ബന്ധുക്കൾ സ്ഥലത്തെത്തി, മരിച്ചത് ബാബു തന്നെയാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Also read : തിരുവനന്തപുരത്ത് വര്‍ക്ഷോപ്പിനുള്ളില്‍ നിര്‍ത്തിയിട്ട ബസില്‍ ആളെ മരിച്ച നിലയിൽ കണ്ടെത്തി ; ദുരൂഹത

ചേമഞ്ചേരിയിൽ അമ്മയും മകളും മരിച്ച നലിയിൽ : കോഴിക്കോട് ചേമഞ്ചേരിയിൽ അമ്മയേയും കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മുപ്പത്തഞ്ചുകാരിയായ ധന്യയെയും ഒന്നര വയസ്സുള്ള മകൾ പ്രാർഥനയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെയ് 10ന് രാവിലെ 7 മണിയോടെയാണ് വീട്ടിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാസേന എത്തിയാണ് മൃതദേഹം ആശുപത്രിയിലെക്ക് മാറ്റിയത്.

Also read : ചേമഞ്ചേരിയിൽ അമ്മയും ഒന്നര വയസുകാരി മകളും കിണറ്റിൽ മരിച്ച നിലയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.