ETV Bharat / state

പ്രവാചക നിന്ദ : രാജ്യം മാപ്പ് പറയണം, നൂപുര്‍ ശര്‍മക്കെതിരെ നടപടിയെടുക്കണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍ - Blasphemy

'രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തിലുള്ള പ്രവാചക നിന്ദയും മത വിദ്വേഷ പ്രചാരണവും തടയുന്നതിന് കര്‍ശന നിയമ നടപടി സ്വീകരിക്കണം'

kl_kkd_08_05_samastha_press_7203295  country should apologize for Nupur Sharma blasphemous remarks  പ്രവാചക നിന്ദ  രാജ്യം മാപ്പ് പറയണം  നുപൂര്‍ ശര്‍മക്കെതിരെ നടപടിയെടുക്കണം  ജിഫ്രി മുത്തുക്കോയ തങ്ങള്‍  Blasphemy  prophet moghammed
നുപൂര്‍ ശര്‍മക്കെതിരെ നടപടിയെടുക്കണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
author img

By

Published : Jun 8, 2022, 10:08 PM IST

കോഴിക്കോട് : ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദയില്‍ രാജ്യം മാപ്പ് പറയണമെന്ന് സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ രാജ്യത്തിന്‍റെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തിലുള്ള പ്രവാചക നിന്ദയും മത വിദ്വേഷ പ്രചാരണവും തടയുന്നതിന് കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും സമസ്‌ത ആവശ്യപ്പെട്ടു. നൂപുര്‍ ശര്‍മയുടെ പ്രസ്‌താവന അത്യന്തം അപലപനീയവും ഖേദകരവുമാണ്.

പാര്‍ട്ടി നേതാക്കളുടെ പ്രസ്താവന ആയതുകൊണ്ടുതന്നെ അതിനെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രവര്‍ത്തനങ്ങളുടെയും പ്രസ്താവനകളുടെയും തുടര്‍ച്ചയായി വേണം ഇതിനെ കരുതാന്‍. പാര്‍ട്ടി നടപടി കൊണ്ട് മാത്രം പ്രശ്നം തീര്‍പ്പാക്കാനാവില്ല.

also read:പ്രവാചക നിന്ദ; പ്രതിഷേധവുമായി 15 രാജ്യങ്ങള്‍, പ്രസ്‌താവന ഇന്ത്യയുടെ നിലപാടല്ലെന്ന് ഇറാഖിലെ ഇന്ത്യൻ എംബസി

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് പറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം. അതിന് വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുണ്ടാകണം. ഇത്തരത്തില്‍ രാജ്യം മാതൃകാപരമായ നടപടികള്‍ സ്വീകരിച്ച് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായ കുറവ് പരിഹരിക്കണമെന്നും സമസ്‌ത ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.