കോഴിക്കോട്: നാദാപുരം തൂണേരി കണ്ണങ്കൈയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്ന് ഉച്ചയോടെ കണ്ണങ്കൈ വരാങ്കി താഴെ റോഡിൽ വീട് നിർമാണ തൊഴിലാളികളാണ് കാട് മൂടിയ ഇടവഴിയിൽ ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
നാദാപുരം പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. ബോംബുകൾ ചേലക്കാട് ക്വാറിയിൽ വച്ച് നിർവീര്യമാക്കി.