ETV Bharat / state

കോഴിക്കോട് കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു - shameer

പിലാശ്ശേരിയില്‍ കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പ്രതി തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു

കുന്ദമംഗലം കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു
author img

By

Published : Aug 2, 2019, 7:09 PM IST

Updated : Aug 2, 2019, 8:47 PM IST

കോഴിക്കോട്: തിരുവനന്തപുരത്തും കോഴിക്കോട്ടുമായി കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തിലെ മുഖ്യപ്രതി കുന്ദമംഗലം സ്വദേശി ഷമീറിനെ തെളിവെടുപ്പിനെത്തിച്ചു. ഇന്ന് രാവിലെയാണ് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ദിപിന്‍റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി കൊണ്ടുവന്നത്. പിലാശ്ശേരിയില്‍ കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പ്രതി തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു. ഇന്നലെയാണ് ഷമീറിനെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയത്.

കോഴിക്കോട് കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളുമാണ് കണ്ടെത്തിയത്. ആറ്റിങ്ങല്‍ സ്വദേശി പത്രോസിന്‍റെ ഹോസ്‌പിറ്റല്‍ ചികിത്സക്കിടെയാണ് കേസിന്‍റെ സൂചന ലഭിക്കുന്നത്. ഗോപുരം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‌പിറ്റലില്‍ ബില്ലടച്ചപ്പോള്‍ കള്ളനോട്ട് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പത്രോസിനെ അറസ്റ്റ് ചെയ്യുകയും പത്രോസില്‍ നിന്ന് ചിറയന്‍കീഴിലുള്ള പ്രതാപനിലേക്ക് കേസ് നീളുകയും ചെയ്‌തു. പ്രതാപനില്‍ നിന്നും വഹാബിന്‍റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തുകയും ഇവരില്‍ നിന്നും ഷമീറിന്‍റെ പങ്ക് പൊലീസ് കണ്ടെത്തുകയുമായിരുന്നു.

Intro:കുന്ദമംഗലത്തെ കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

Body:കുന്ദമംഗലം: കേരളത്തെ ഞെട്ടിച്ച കള്ളനോട്ട് ശൃംഘലയിലെ പ്രധാന കണ്ണിയായ കുന്ദമംഗലം സ്വദേശി ഷമീറിനെ തെളിവെടുപ്പിനായി കുന്ദമംഗലത്തെത്തിച്ചു. ഇന്ന് രാവിലെയാണ് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊണ്ടുവന്നത്. പ്രതി ഷമീര്‍ പിലാശ്ശേരിയില്‍ കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പോലീസ് തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു. ഷമീറിനെ ഇന്നലെയാണ് കോടതിയില്‍ നിന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ നിന്ന് വാങ്ങിയത്. കേരളത്തെ നടുക്കിയ കള്ളനോട്ട് കേസില്‍ നിരവധി വിവരങ്ങളാണ് വരും ദിവസങ്ങളില്‍ പോലീസിന് കണ്ടെത്താനാവുക.

കഴിഞ്ഞ ദിവസം നടന്നിരുന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും ആയിരുന്നു കണ്ടെത്തിയിരുന്നത്. ആദ്യം ആറ്റിങ്ങല്‍ സ്വദേശി പത്രോസിന്റെ ഹോസ്പിറ്റല്‍ ചികിത്സക്കിടെയാണ് കേസിന്റെ തുമ്പ് ലഭിക്കുന്നത്. ഗോപുരം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നിന്ന് രണ്ടു പ്രാവശ്യവും ബില്ലടച്ചപ്പോള്‍ കള്ളനോട്ട് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പത്രോസിനെ അറസ്റ്റ് ചെയ്യുകയും പത്രോസില്‍ നിന്ന് ചിറയന്‍കീഴുള്ള പ്രതാപനിലേക്ക് കേസ് എത്തുകയും ചെയ്തു. പ്രതാപനെ വച്ച് വഹാബിനെ വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുന്ദമംഗലം സ്വദേശി ഷമീറിന്റെ പങ്ക് പോലീസിന് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഷമീറിനെ കെഎസ്ആര്‍ടിസ് സ്റ്റാന്റിലേക്ക് വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു. പിന്നീട് ഷമീറില്‍ നിന്ന് നോട്ട് അച്ചടിച്ച വീടിന്റെ വഴി പോലീസ് മനസ്സിലാക്കുകയും പിലാശ്ശേരി സ്‌കൂളിനടുത്തെ വാടക വീട്ടConclusion:ബൈറ്റ്: ഡിപിൻ' ആറ്റിങ്ങൽ സി ഐ
ഇ ടി വി ഭാരതി കോഴിക്കോട്
Last Updated : Aug 2, 2019, 8:47 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.