കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലം (94) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോടുള്ള വസതിയിലായിരുന്നു അന്ത്യം. 1982 മുതൽ 1987 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. കോൺഗ്രസിന്‍റെ പ്രമുഖ വനിത നേതാവായിരുന്നു എം. കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കമലം വനിത കമ്മിഷൻ ചെയർപേഴ്‌സൺ, കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
മുൻ മന്ത്രി എം. കമലം അന്തരിച്ചു
ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കമലം വനിത കമ്മിഷൻ ചെയർപേഴ്‌സൺ, കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം. കമലം (94) അന്തരിച്ചു. രാവിലെ ആറു മണിയോടെ കോഴിക്കോടുള്ള വസതിയിലായിരുന്നു അന്ത്യം. 1982 മുതൽ 1987 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. കോൺഗ്രസിന്‍റെ പ്രമുഖ വനിത നേതാവായിരുന്നു എം. കമലം. ഇന്ദിരാഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന കമലം വനിത കമ്മിഷൻ ചെയർപേഴ്‌സൺ, കെ പി സി സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എഐസിസി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആറും ഏഴും കേരള നിയമസഭകളിലെ അംഗവും ഏഴാം സഭയിലെ സഹകരണ വകുപ്പു മന്ത്രിയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്.
1948 മുതൽ 1963 വരെ കോഴിക്കോട് മുനിസിപ്പൽ കൗൺസിൽ അംഗമായിരുന്നു. 1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെപിസിസി ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്. കമലത്തിന്റെ മരണത്തെ തുടർന്ന് യുഡിഎഫ് ഇന്ന് നടത്താനിരുന്ന മനുഷ്യ ഭൂപടം മാറ്റി വച്ചു. ജില്ലയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാവുമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് അറിയിച്ചു.Conclusion:ഇടിവി ഭാരത്, കോഴിക്കോട്