ETV Bharat / state

കോംട്രസ്റ്റ് ഏറ്റെടുക്കൽ ചർച്ച: സമര സമിതിക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് പരാതി - എഐടിയുസി

സിപിഐയുടെ തൊഴിലാളി സംഘടന ഇടതുപക്ഷ സർക്കാരിനെതിരെ നിലപാടെടുത്തതോടെ അഭിപ്രായ വ്യത്യാസം രൂക്ഷമായിരിക്കുകയാണ്.

കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി
author img

By

Published : Jun 16, 2019, 6:36 PM IST

Updated : Jun 16, 2019, 11:51 PM IST

കോഴിക്കോട് :കോഴിക്കോട്ടെ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഈ മാസം ഇരുപത്തിയേഴിന് യോഗം വിളിച്ചതായി അറിയില്ലെന്ന് സമരസമിതി നേതാക്കള്‍. മന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നേതാക്കള്‍ പറയുന്നു. കോംട്രസ്റ്റിൽ ആദ്യം മുതൽ സമരം നടത്തുന്ന സമിതി അറിയാതെ എങ്ങനെ ചർച്ച നടത്തുമെന്നും സമിതി കൺവീനർ ഇ സി സതീശൻ ചോദിച്ചു. നിലവിൽ ചില വ്യക്തികൾ അവരുടെ താൽപര്യത്തിനാണ് മന്ത്രിയെ കാണാൻ തീരുമാനിച്ചത്‌. ഇതിന് സമരസമിതിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സമര സമിതി നേരത്തെ മുതൽ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിറകോട്ട് പോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐയുടെ തൊഴിലാളി സംഘടനയായ എഐടിയുസി നേതൃത്വം നൽകുന്ന കോംട്രസ്റ്റ് സമരസമിതി ഇടതുപക്ഷം നേതൃത്വം നൽകുന്ന സർക്കാരിന്‍റെ നടപടിക്കെതിരെ രംഗത്ത് വന്നതോടെ എൽഡിഎഫിനുള്ളിൽ തന്നെ എതിർപ്പുകൾ ഉയര്‍ന്ന് തുടങ്ങിട്ടുണ്ട്.

കോംട്രസ്റ്റ് ഏറ്റെടുക്കൽ ചർച്ച: സമര സമിതിക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് പരാതി

Intro:കോംട്രസ്റ്റ് ഏറ്റെടുക്കൽ ചർച്ച സമര സമിതിക്ക് അറിയിപ്പ് ലഭിച്ചില്ലെന്ന് പരാതി

Body:കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു വ്യവസായ മന്ത്രി ഈ മാസം 27ന് വിളച്ച യോഗം അറിഞ്ഞിട്ടില്ലെന്നു സമരസമിതി നേതാക്കൾ. മന്ത്രി യോഗം വിളിച്ചിരുട്ടുണ്ടെന്നു മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞതെന്നും നേതാക്കൾ പറയുന്നു. കോംട്രസ്റ്റിൽ ആദ്യം മുതൽ സമരം നയിക്കുന്ന സമിതി അറിയാതെ എങ്ങനെ ചർച്ച നടത്തുമെന്നും സമിതി കോണവീനർ ഇ. സി. സതീശൻ ചോദിച്ചു. നിലവിൽ ചില സ്വകാര്യ വ്യക്തികൾ അവരുടെ താൽപര്യത്തിന് അനുസരിച്ചു മന്ത്രിയെ കാണാൻ ആണ് തീരുമാണിച്ചത്‌. ഇതിന് സമരസമിതിയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സമര സമതി നേരത്തെ മുതൽ തന്നെ ഉന്നയിച്ച ആവശ്യങ്ങളിൽ നിന്ന് പിറകോട്ടു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. byte

Conclusion:ഇടത് പക്ഷം നേതൃത്വം നൽകുന്ന സർക്കാറിന്റെ നടപടിക്കെതിരെ സിപിഐ യുടെ ട്രേഡ്‌യൂണിയൻ ആയ എഐടിയുസി നേതൃത്വം നൽകുന്ന കോംട്രസ്റ്റ് സമരസമിതി രംഗത്ത് വരുന്നതോടെ എൽ ഡി എഫിനുള്ളിൽ തന്നെ എതിർപ്പുകൾ പൊങ്ങി തുടങ്ങിയതായി പ്രവർത്തകർ പറയുന്നുണ്ട്. ഇടിവി ഭാരത് കോഴിക്കോട്
Last Updated : Jun 16, 2019, 11:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.