ETV Bharat / state

അധ്യാപകനെ പുറത്താക്കിയ നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം

ചേളന്നൂർ എസ്എൻ കോളജ് ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപകൻ ഷാഹിലിനെയാണ് പ്രിൻസിപ്പൽ വി. ദേവിപ്രിയ സ്വഭാവദൂഷ്യം ആരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയത്

protest  principal  college union protest against principal  അധ്യാപകനെ പുറത്താക്കിയ നടപടി  നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം  കോഴിക്കോട്  കോഴിക്കോട് ജില്ലാ വാര്‍ത്തകള്‍  kozhikode latest news
അധ്യാപകനെ പുറത്താക്കിയ നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം
author img

By

Published : Jan 10, 2020, 4:22 PM IST

Updated : Jan 11, 2020, 3:41 PM IST

കോഴിക്കോട്: ഗസ്റ്റ് അധ്യാപകനെ പുറത്താക്കിയ പ്രിൻസിപ്പലിന്‍റെ നടപടിക്കെതിരെ കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പ്രതിഷേധം. ചേളന്നൂർ എസ്എൻ കോളജ് ഇംഗ്ലീഷ് വിഭാഗം ഗസ്റ്റ് അധ്യാപകൻ ഷാഹിലിനെയാണ് പ്രിൻസിപ്പൽ വി. ദേവിപ്രിയ സ്വഭാവദൂഷ്യം ആരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഇതിനെതിരേ കോളജ് യൂണിയന്‍റെ നേതൃത്വത്തിൽ ഇന്ന് പ്രിൻസിപ്പലിനെ വിദ്യാർഥികൾ ഉപരോധിച്ചു.

അധ്യാപകനെ പുറത്താക്കിയ നടപടിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം

പിജി ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസ് എടുത്തതിനാണ് അധ്യാപകനെ പുറത്താക്കിയതെന്ന് വിദ്യാർഥി യൂണിയൻ ചെയർമാൻ കെ.പി. അഷ്ബിൻ ആരോപിച്ചു. മുമ്പും പ്രിൻസിപ്പലിന്‍റെ ഭാഗത്ത് നിന്ന് ഇത്തരം നടപടിയുണ്ടായിരുന്നതായും വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. അതേ സമയം അധ്യാപകനെ തിരിച്ചെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് കോളജ് യൂണിയന്‍റെ തീരുമാനം.

Intro:അധ്യാപകനെ പുറത്താക്കിയ നടപടിക്കെതിരേ വിദ്യാർത്ഥികളുടെ സമരം

Body:ഗസ്റ്റ് അധ്യാപകനെ പുറത്താക്കിയ പ്രിൻസിപ്പലിന്റെ നടപടിക്കെതിരേ കോളജ് യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ചേളന്നൂർ എസ് എൻ കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപകൻ ഷാഹിലിനെയാണ് പ്രിൻസിപ്പൽ വി. ദേവിപ്രിയ സ്വഭാവദൂഷ്യം ആരോപിച്ച് കഴിഞ്ഞ ദിവസം പുറത്താക്കിയത്. ഇതിനെതിരേ കോളജ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ ഉപരോധിച്ചു. പി ജി ക്ലാസിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ചിരുത്തി ക്ലാസ് എടുത്തതിനാണ് അധ്യാപകനെ പുറത്താക്കിയതെന്ന് വിദ്യാർത്ഥി യൂണിയൻ ചെയർമാൻ കെ.പി. അഷ്ബിൻ ആരോപിച്ചു. മുമ്പും പ്രിൻസിപ്പലിന്റെ ഭാഗത്ത് നിന്ന് ഉത്തരം നടപടിയുണ്ടായിരുന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.

byte - കെ.പി. അഷ്ബിൻ
വിദ്യാർത്ഥി യൂണിയൻ ചെയർമാൻ

Conclusion:സംഭവത്തിൽ പ്രതികരിക്കാൻ പ്രിൻസിപ്പൽ തയ്യാറായില്ല. അതേ സമയം അധ്യാപകനെ തിരിച്ചെടുത്തില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് കോളജ് യൂണിയൻ തീരുമാനം.

ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Jan 11, 2020, 3:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.