ETV Bharat / state

കരിങ്കൽ ഖനനാനുമതി ; കലക്ടർ ചെങ്ങോട്ട് മല സന്ദർശിക്കും

സമരസമിതിയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി പുരുഷൻ കടലുണ്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഫയൽചിത്രം
author img

By

Published : May 16, 2019, 5:28 PM IST

കോഴിക്കോട് : കരിങ്കൽ ഖനനാനുമതി ലഭിച്ച ചെങ്ങോട്ട് മല ജില്ല കലക്ടർ സന്ദർശിക്കും. പേരാമ്പ്ര പഞ്ചായത്തിലെ കോട്ടൂരിലെ ചെങ്ങോട്ട് മലയിൽ കരിങ്കൽ ഖനനം നടത്താൻ അനുമതി നൽകിയതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് ജില്ലാ കലക്ടർ എസ്‌ സാംബശിവറാവു സ്ഥലം സന്ദർശിക്കുന്നത്. സമരസമിതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി പുരുഷൻ കടലുണ്ടി എംഎൽഎയുടെ സാന്നിധ്യത്തിൽ കലക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കില്ലെന്ന് കലക്ടർ ഉറപ്പുനൽകി. എല്ലാ വാദഗതികളും പരിഗണിച്ചശേഷം നിയമപ്രകാരം മാത്രമേ നടപടികൾ പൂർത്തിയാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Intro:കരിങ്കൽ ഖനനാനുമതി ലഭിച്ചതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയ ചെങ്ങോട്ട് മല കലക്ടർ സന്ദർശിക്കും

Body:പേരാമ്പ്ര പഞ്ചായത്തിലെ കോട്ടൂരിലെ ചെങ്ങോട്ട് മലയിൽ കരിങ്കൽ ഖനനം നടത്താൻ അനുമതി നൽകിയതിനെതിരെ എതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കാൻ തീരുമാനമായി. സമരസമിതിയും യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുമായി പുരുഷൻ കടലുണ്ടി എംഎൽഎ യുടെ സാന്നിധ്യത്തിൽ കളക്ടർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. പ്രദേശവാസികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കില്ലെന്ന് കളക്ടർ എസ്‌. സാംബശിവറാവു ഉറപ്പുനൽകി. എല്ലാ വാദഗതികളും പരിഗണിച്ചശേഷം നിയമപ്രകാരം മാത്രമേ നടപടികൾ പൂർത്തിയാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Conclusion:ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.