ETV Bharat / state

അച്ഛന് വേണ്ടി ആര്യ പഠിക്കട്ടെ: വാക്ക് പാലിച്ച് കലക്ടർ

കഴിഞ്ഞദിവസം കോഴിക്കോട് മലാപ്പറമ്പിലെ ആര്യയുടെ വാടക വീട്ടിലെത്തിയ കളക്ടർ തുടർ പഠനത്തിനുള്ള ലാപ്ടോപ്പ് നൽകുമെന്ന് അറിയിച്ചിരുന്നു.

ആര്യക്ക് കലക്ടർ എസ് സാംബശിവറാവു ലാപ്ടോപ്പ് കൈമാറി
author img

By

Published : May 16, 2019, 10:58 PM IST

കോഴിക്കോട്: ഓർമ്മകളുടെ ലോകത്തേക്ക് അച്ഛനെ തിരികെ കൊണ്ടുവരാൻ പത്താംക്ലാസ് പരീക്ഷയ്ക്ക് ഉറക്കെ വായിച്ച് പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് വാങ്ങിയ ആര്യയ്ക്ക് നല്‍കിയ വാക്ക് പാലിച്ച് ജില്ലാ കലക്ടർ. മാതൃസ്നേഹം ചാരിറ്റബിൾ മാനേജിങ് ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ പി. ഷാൻ സ്പോൺസർ ചെയ്ത ലാപ്ടോപ്പ് സ്പോൺസർ കലക്ടർ എസ് സാംബശിവറാവു ആര്യയുടെ വാടകവീട്ടിലെത്തി കൈമാറി. അച്ഛൻ കിടക്കുന്ന മുറിയിൽ എയർ കണ്ടീഷൻ സ്ഥാപിക്കാനും ഷാൻ തയ്യാറായിട്ടുണ്ട്. ആര്യയുടെ വിജയം അറിഞ്ഞ് നിരവധി ആളുകളും ആശുപത്രികളും അച്ഛൻ രാജന് ചികിത്സാ സഹായം നല്‍കാം എന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചത് അറിഞ്ഞ് നേരത്തെ മലാപ്പറമ്പിലെ വാടക വീട്ടിലെത്തിയ കലക്ടർ തുടർ പഠനത്തിനുള്ള ലാപ്ടോപ്പ് നൽകുമെന്ന് അറിയിച്ചിരുന്നു. കോഴിക്കോട് പ്രൊവിഡന്‍റ്സ് ഹയർസെക്കൻഡറി സ്കൂൾ വിദ്യാര്‍ഥിനിയാണ് ആര്യ. ഹനാപകടത്തെ തുടർന്ന് ഓർമ്മകൾ നഷ്ടപ്പെട്ടു ഒരു ഭാഗം തളർന്നു കിടക്കുന്ന അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് ആര്യ പാഠഭാഗങ്ങൾ ഉറക്കെ വായിച്ചു പഠിച്ച് പരീക്ഷയെഴുതിയത്.

Intro:ആര്യ രാജ്ന് തുടർ പഠനത്തിനുള്ള ലാപ്ടോപ്പ് കലക്ടർ കൈമാറി

Body:വാഹനാപകടത്തെ തുടർന്ന് ഓർമ്മകൾ നഷ്ടപ്പെട്ടു ഒരു ഭാഗം തളർന്നു കിടക്കുന്ന അച്ഛനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി അച്ഛൻറെ അടുത്തിരുന്ന് ഉറക്കെ വായിച്ചു പഠിച്ചു എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച ആര്യ രാജ്ന് തുടർപഠനത്തിനായി കലക്ടർ എസ് സാംബശിവറാവു ലാപ്ടോപ്പ് കൈമാറി. മാതൃസ്നേഹം ചാരിറ്റബിൾ മാനേജിങ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ പി. ഷാൻ ആണ് ആര്യക്കുള്ള ലാപ്ടോപ്പ് സ്പോൺസർ ചെയ്തത്. കഴിഞ്ഞദിവസം ആര്യയുടെ വീട്ടിലെത്തിയ കളക്ടർ തുടർ പഠനത്തിനുള്ള ലാപ്ടോപ്പ് നൽകുമെന്ന് അറിയിച്ചിരുന്നു. അച്ഛൻറെ ഓർമ്മകൾ വീണ്ടെടുക്കുന്നതിനായി രാവും പകലും അച്ഛൻറെ തൊട്ടടുത്തിരുന്ന് ഉറക്കെ വായിച്ചു പഠിച്ചാണ് ആര്യ പരീക്ഷ എഴുതിയത്.

Conclusion:ആര്യയുടെ വാടക വീട്ടിൽ അച്ഛൻ കിടക്കുന്ന മുറിയിൽ എയർ കണ്ടീഷൻ സ്ഥാപിക്കാനും ഷാൻ എന്ന സ്പോൺസർ തയ്യാറായിട്ടുണ്ട്.

ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.